നിയ ശങ്കരത്തിലിന് സിനിമ പ്രേക്ഷക കൂട്ടായ്മ സ്നേഹാദരം നൽകി.

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിൽ  ആറാട്ടുപുഴവേലായുധപ്പണിക്കരുടെ ( സിജു വിൽസൺ )  ഭാര്യ വെളുത്തയായി അഭിനയിച്ച നിയ ശങ്കരത്തിലിന്  പത്തനംതിട്ട ഐശ്വര്യ തിയേറ്ററിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി.സിനിമകാണെത്തിയവർക്ക് നിയയുടെ നേതൃത്യത്തിൽ ലഡു വിതരണം ചെയ്തു. 

സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി. എസ് .രാജേന്ദ്രപ്രസാദ്, രക്ഷാധികാരികളായ എ. ഗോകുലേന്ദ്രൻ , സുനീൽ മാമ്മൻ കൊട്ടുപള്ളിൽ എന്നിവർ ചേർന്ന് നിയ ശങ്കരത്തിലിന് സ്നേഹാദരം നൽകി. ജില്ല കൺവീനർ പി. സക്കീർശാന്തി , ജോയിൻ്റ് കൺവീനറൻമാരായ ശ്രീജിത് എസ്. നായർ , ബിനോയ് രാജൻ, ,വനിത വിഭാഗം ജോയിൻ്റ് കൺവീനർ മഞ്ജു ബിനോയ് , നീലാ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

പത്തനംതിട്ടയുടെ അഭിമാനം നിയ ശങ്കരത്തിൽ സിനിമയിൽ സജീവമാകുകയാണ്.മോഡലായികരിയർആരംഭിച്ചയുവനടിയാണ് നിയ ശങ്കരത്തിൽ.
പലപ്രമുഖസ്ഥാപനങ്ങളുടെ
പരസ്യങ്ങളിലും നിയ
അഭിനയിച്ചു.പരസ്യചിത്രങ്ങളിലെ അഭിനയത്തോടൊപ്പം മലയാളം, തമിഴ്, തെലുങ്ക്  സിനിമ മേഖലകളിൽ
പ്രവർത്തിക്കുന്നു. 

" ലോയർ വിശ്വനാഥ്   " എന്ന തെലുങ്ക് സിനിമയിലാണ് നിയ  ആദ്യമായി  അഭിനയിച്ചത്. 
ഷൈൻ ടോം ചാക്കോ നായകനായ " ബൂമറാങ് "ലും, ആർ.ജെ. ബാലാജിയുടെ തമിഴ് ചിത്രത്തിലും അഭിനയിച്ചു.
ഇന്ദ്രൻസ് പ്രധാന വേഷത്തിൽ  അഭിനയിക്കുന്ന പുതിയ ചിത്രത്തിലും നിയ ശങ്കരത്തിൽ അഭിനയിക്കുന്നു. 

2022ലെ കണക്ക് അനുസരിച്ച് ഇൻസ്റ്റാഗ്രാമിൽ 25.4 Kഅധികം ഫോളോവേഴ്സ് നിയ ശങ്കരത്തിലിനുണ്ട്. 
 


No comments:

Powered by Blogger.