ബാബു തിരുവല്ലയുടെ " സമം " ചിത്രീകരണം തിരുവല്ലായിൽ തുടങ്ങി.

മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ ,മൗനം എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർ
ദേശീയപുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം രചനയും, സംവിധാനവും നിർവ്വഹിക്കുന്ന  " സമം" സിനിമയുടെ പൂജ തിരുവല്ലയിൽ നടന്നു.  

സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല തന്നെ നിർമ്മിയ്ക്കുന്ന ഈ സിനിമയുടെ   ചിത്രീകരണവും  തിരുവല്ലയിൽ തുടങ്ങി.  

ഛായാഗ്രഹണം  ഉണ്ണി മടവൂരും, പശ്ചാത്തല സംഗീതം ഇഷാൻ ദേവും കലാ സംവിധാനം പ്രദീപും നിർവ്വഹിക്കുന്നു. അയ്മനം സാജനാണ് പി.ആർ. ഓ. 

മനോജ്കെ.ജയൻ,അശോകൻ, ഷീലു എബ്രഹാം , പുത്തില്ലം ഭാസി, കാർത്തിക് ശങ്കർ,  കൃതിക പ്രദീപ്, രാധിക എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

സലിം പി. ചാക്കോ .

 
 

No comments:

Powered by Blogger.