" കാക്കിപ്പട " പൂർത്തിയായി.

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണംതിരുവനന്തപുരത്ത് പൂർത്തിയായി.ഏറെ പ്രശംസ പിടിച്ചുപറ്റിയ പ്ലസ് ടു .ബോബി എന്നീ ചിത്രങ്ങൾക്കു ശേഷംഷെബി ചാഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

എസ്.വി.ഫിലിംസിൻ്റെ ബാനറിൽഷെജിവലിയകത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചു ഒരു സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയത്തിനു രൂപം കൊടുത്തിരിക്കുന്നത്.
ഒരുകേസന്വേഷണത്തിലൂടെയാണ് കഥാപുരോഗതി, തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നഎട്ട് ആംഡ് റിസർവ്വഡ് പൊലീസ് കോൺസ്റ്റബിൾ
മാരുടെ ജീവിതത്തിലൂടെ ഈ സിനിമ സഞ്ചരിക്കുന്നു.
വലിയ ഇന്തരവാദിത്ത്വമാണ് ഇവരിൽനിഷിപ്തമായിരിക്കുന്നത്. ഇത് അവരുടെ സംഘർഷത്തെവർദ്ധിപ്പിക്കുന്നു

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്.,ചന്തു നാഥ്, സുജിത് ശങ്കർ മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് ( രാഷസൻ ഫെ.യിം ) മാല പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബുലാബൻ, പ്രദീപ്, എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ - സംഭാഷണം - ഷെബി ചൗഘട്ട് - ഷെജി വലിയകത്ത്.സംഗീതം - ജാസി ഗിഫ്റ്റ്പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാ ബുറാം,
മേക്കപ്പ് - പ്രദീപ് രംuൻ, കോസ്റ്റും ഡിസൈൻ - ഷിബു പരമേശ്വരൻ,നിർമ്മാണനിർവ്വഹണം -എസ്.മുരുകൻ.

വാഴൂർ ജോസ്. 
ഫോട്ടോ - അജി മസ്ക്കറ്റ്.

No comments:

Powered by Blogger.