" ഭാരത സർക്കസ് "ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ബെസ്റ്റ്വേഎന്റർടൈയ്ൻമെന്റിന്റെബാനറിൽ അനൂജ് ഷാജി 
നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന " ഭാരത് സർക്കസ് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ചലച്ചിത്ര പ്രവർത്തകരും  സുഹൃത്തുക്കളും,സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ഒപ്പം ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ്‌ ചെയ്തത്.
ഇത്തരത്തിൽ ഒരു ടൈറ്റിൽ റിലീസ്‌ ആദ്യമായിട്ടാണ്.

സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ്കലാഭവൻ,
സുനിൽ സുഖദ,ജയകൃഷ്ണൻ ,
പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാതോമസ്സ്,ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മുഹാദ് വെമ്പായം രചന 
നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.
സംഗീതം-ബിജിബാൽ,എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർദീപക്പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-ലിയോൺസ് ലിയോഫിൽ,സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർകാരന്തൂർ.

തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സർക്കസിന്റെ ചിത്രീകരണം പൂർത്തിയായി.

പി ആർ ഒ-എ എസ് ദിനേശ്

No comments:

Powered by Blogger.