" ജിഗർ പാർട്ടി " സൈന മ്യൂസിക്കിലൂടെ ..

തകർപ്പൻ കളർഫുൾ ഡാൻസ് വീഡിയോയുമായി ചലച്ചിത്ര താരങ്ങൾ ഒന്നിക്കുന്ന " ജിഗർ പാർട്ടി"  സൈന മ്യൂസിക് ഒർജിൻസ്‌ അവതരിപ്പിക്കുന്നു.
മികച്ചഗായകനുംഅഭിനേതാവുമായ സിദ്ധാർഥ് മേനോൻ, ചലച്ചിത്ര നടി ദീപ്തി സതി, നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയനായ ആഡിസ് അന്തോണി അക്കര ,

സോഷ്യൽ മീഡിയ താരം ചൈതന്യ പ്രകാശ് എന്നിവരാണ് ഈ മ്യൂസിക് ആൽബത്തിൽ അണിനിരക്കുന്നത്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ഈ വീഡിയോ ഗാനത്തിന്റെ ഛായാഗ്രഹണം ഹിമൽ മോഹൻ നിർവ്വഹിക്കുന്നു.അരവിന്ദ് മഹാദേവന്റെ സംഗീത സംവിധാനത്തിൽ റ്റിറ്റോ പി തങ്കച്ചന്റെ വരികൾ ആരാധകരെചുവടുവെപ്പിക്കുന്നു.വണ്ടർവാൾ മീഡിയ പ്രൊഡക്ഷൻ സപ്പോർട്ട് ബാനറിൽ ചിത്രീകരിക്കുന്ന ഈ ഗാനം  ആലാപ് രാജു ആലപിക്കുന്നു ആണ്.

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകർ നിറഞ്ഞ സുഹൈഡ് കുക്കുവും റിഷധാൻ അബ്ദുൽ മാണ് ഈ ഗാനത്തിന് ചുവടുകൾ സമ്മാനിച്ചത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്‌ജറ്റ്‌ മ്യൂസിക് വീഡിയോ ആയ "ജിഗർ പാർട്ടി"  സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ റിലീസായി.
പി ആർ ഒ-എ എസ് ദിനേശ്.
 
 
 
 

No comments:

Powered by Blogger.