മൂന്നാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ജോണി ആൻ്റണിയ്ക്ക് നൽകി.

പത്തനംതിട്ട : നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിൻ്റെ നാലാം ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. ഓമല്ലൂർ - പുത്തൻപീടിക നോർത്ത് സെൻ്റ്മേരീസ്ഓർത്തഡോക്സ് പള്ളിയിലെ  കല്ലറയിൽ രാവിലെ  പുഷ്പാർച്ചന നടത്തി. 

രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപള്ളിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്കാര സമതി സെക്രട്ടറി  സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുബിൻ തോമസ് ,പി.സക്കീർശാന്തി, ശ്രീജിത് എസ്. നായർ ,പ്രശാന്ത് ശ്രീധർ എന്നിവർ പ്രസംഗിച്ചു. 

എറണാകുളം കാക്കനാട് - വാഴക്കാലയിൽ നടന്ന  ചടങ്ങിൽ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ  മൂന്നാമത് പുരസ്കാരം നടനും സംവിധായകനുമായ ജോണി ആൻ്റണിയ്ക്ക്  ക്യാപ്റ്റൻ രാജു പുരസ്കാര സമതി സെക്രട്ടറി സലിം പി. ചാക്കോ നൽകി.
രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപള്ളിൽ പ്രശസ്തിപത്രം കൈമാറി. കൺവീനർ പി.സക്കീർ ശാന്തി, ശ്രീജിത് എസ്. നായർ, പ്രശാന്ത് ശ്രീധർ, നിർമ്മാതാവ് സുധീഷ് എൻ ,
എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

മുൻവർഷങ്ങളിൽ
ജനാർദ്ദനൻ,ബാലചന്ദ്രമേനോൻ എന്നിവർക്കാണ് ക്യാപ്റ്റൻ രാജു പുരസ്ക്കാരം നൽകിയത്.

സലിം പി. ചാക്കോ .

1 comment:

Powered by Blogger.