ഷാഫിയുടെ "ആനന്ദം പരമാനന്ദം " ചിത്രീകരണം പൂർത്തിയായി

ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എൻ്റെർടൈനറായ
" ആനന്ദം പരമാനന്ദം " എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾപൂർത്തിയായി വരുന്നു.പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.
ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ,പി.എസ്.പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ.

എം. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്.ഒപ്പം  അൽപ്പം ഫാൻ്റെസിയുംഅകമ്പടിയായിട്ടുണ്ട്.ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിൻ്റെ പ്രമേയം. അത് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പികുകയാണന്ന് സംവിധായകനായ ഷാഫി പറഞ്ഞു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടുംപരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയായിരിക്കുന്നത്.ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്നപോസ്റ്റ്മാൻദിവാകരക്കുറുപ്പ്,വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി.ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ഇരുവരും തമ്മിലുള്ള മാനസ്സികാട്ടപ്പവും അതിലൂടെ ഉരിത്തിരിയുന്നസംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഇവർക്കിടയിലൂടെ രസാകരമായ പ്രകടനങ്ങൾ കാഴ്ച്ചവക്കുന്ന നിരവധി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.

ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി.പി.ഗിരീഷിനെ ഷറഫ് ദീനുംഅവതരിപ്പിക്കുന്നു.
അജുവർഗീസിൻ്റെ മുളകിട്ട ഗോപി ഈ ചിത്രത്തിലെ മറ്റൊരു രസാകരമായ കഥാപാത്രമാണ്.മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിൻ്റെസുധനളിയനാണ്
സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരുംപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനഘ നാരായണൻ
തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണ നാണ് ഈ ചിത്രത്തിലെ നായിക.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.മനോജ് പിള്ള ഛായാഗ്രഹണവും
വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അർക്കൻ,മേക്കപ്പ്. പട്ടണം റഷീദ്.കോസ്റ്റ്യം' ഡിസൈൻ - സ മീരാ സനീഷ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്.അസ്സോസ്സിയേറ്റ് ഡയറക്ടർ രാജീവ് ഷെട്ടി.
പ്രൊഡക്ഷൻ മാനേജേഴ്സ് - ശരത്, അന്ന,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: ബാബുരാജ് മനിശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.

സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ ഹരി തിരുമല.






.

No comments:

Powered by Blogger.