മലയാള സിനിമയിലേക്ക് പുതിയ ഒരു സംവിധായക കൂടി " സ്റ്റെഫി സേവ്യർ " .മലയാള സിനിമയിലേക്ക്  പുതിയ ഒരു സംവിധായക കൂടി " സ്റ്റെഫി സേവ്യർ" .
തൊണ്ണൂറിൽപരംസിനിമകളുടെ കോസ്റ്റ്യൂം ഡിസൈനറാണ് സ്റ്റെഫി സേവ്യർ . 

ഇരുപത്തിമൂന്നാം വയസിൽ കോസ്റ്റും ഡിസൈനറായി സിനിമയിൽ തുടക്കം. 2016ൽ " ഗപ്പി" എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പരേതനായ സേവ്യർ കരിവേലിൻ്റെയും ഗ്രേസിയുടെ മകളായി  വയനാട്ടിൽ ജനനം. കല്ലോടി സെൻ്റ് ജോസഫ്ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ സ്കുൾ വിദ്യഭ്യാസം നേടിയ സ്റ്റെഫി സേവ്യർ കെ.എൽ.ഇ സൊസൈറ്റിയുടെ ബാംഗ്ലൂരിലെ എസ് .നിജലിംഗപ്പ കോളേജിൽ നിന്ന് ബിരുദവും  നേടി. 

"ലുക്കാ ചുപ്പി ,ലോർഡ് ലിവിംഗ് സ്റ്റൺ 7000 കണ്ടി ,അങ്കമാലി ഡയറീസ് "  ," ദി ഗ്രേറ്റ് ഫാദർ ", ക്വീൻ ,വല്ലീം തെറ്റി പുളളീം തെറ്റി ,കരിങ്കുന്നം സിക്സസ് ,ആൻ മരിയ കലിപ്പിലാണ് ,ഗപ്പി ,എസ്ര എന്നി ചിത്രങ്ങളിൽ  സ്റ്റെഫി വർക്ക് ചെയ്തു. 

ഇക്കാലയളവിൽ കോസ്റ്യൂം ഡിസൈനിംഗ് പ്രേക്ഷകർ  ഏറ്റവും കടുതൽ ശ്രദ്ധിക്കുന്ന ഒരു മേഖലയായി മാറി കഴിഞ്ഞു. വേഷവിധാനങ്ങൾ സിനിമയുടെ മൊത്തത്തിലുള്ള റിയലിസ്റ്റിക്ക് അനുഭവമാണ്.

" നോട്ട് ബുക്ക് ", " ഉദയനാണ് താരം " എന്നി ചിത്രങ്ങൾ 
കോസ്റ്റ്യൂം ചെയ്ത "സായി" യുടെ വർക്കുകൾ സ്റ്റെഫിയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. 

" സിനിമയാണ് എല്ലാം " ആദ്യമായി  സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന താൻ  ആകെ ത്രില്ലിൽ ആണെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് സ്റ്റെഫി സേവ്യർ പറഞ്ഞു.

ബി.ത്രീ.എം.ക്രിയേഷൻസിൻ്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ  സംവിധാനം ചെയ്യുന്നത്. "  ബുള്ളറ്റ് ഡയറീസ് "  എന്ന ചിത്രത്തിനു ശേഷം ബീ.ത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്നപുതിയചിത്രമാണിത്.

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ  സംസ്കാരവും,ഭാഷയും,
ആചാരങ്ങളുമെല്ലാം  കോർത്തിണക്കിയ തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രം.ഒരുകുടുംബത്തിൽ
അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെഅവതരിപ്പിക്കുകയണ്.ഒപ്പംചിലസന്ദേശങ്ങളും ഈ ചിത്രം നൽകുന്നു.

ഷറഫുദ്ദീൻ, രജീഷ വിജയൻ സൈജു ക്കുറുപ്പ് , ,അൽത്താഫ് സലിം ,വിജയരാഘവൻ,സുനിൽ സുഗദ, ബിജു സോപാനം, ബിന്ദു പണിക്കർ ,ആശാ ബൈജു എന്നിവരുംതെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണ്  തിരക്കഥ.സംഗീതം -ഹിഷാം അബ്ദുൾ വഹാബ്.ചന്ദ്രു സെൽവരാജാണ്ഛായാഗ്രാഹകൻ.എഡിറ്റിംഗ്. അപ്പു ഭട്ടതിരിപ്പാട്.കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റും - ഡിസൈൻ.സനൂജ് ഖാൻ.
നിർമ്മാണ നിർവ്വഹണം - ഷബീർമലവെട്ടത്ത്, പി.ആർ.ഒ : വാഴൂർ ജോസ്. 

സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ സംവിധാന രംഗത്തേക്ക്  കടക്കുന്ന " സ്റ്റെഫി സേവ്യറിന് സിനിമ പ്രേക്ഷകകൂട്ടായ്മയുടെ  അനുമോദനങ്ങൾ .

സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.