ജനപ്രിയ ഹാസ്യതാരം രാജു ശ്രീവാസ്തവ (58) അന്തരിച്ചു.


ജനപ്രിയ ഹാസ്യതാരം രാജു ശ്രീവാസ്തവ (58)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ മാസം പത്തിനാണ്  ജിമ്മിൽ വ്യായാമത്തിനിടെ താരത്തിന്ഹൃദയാഘാതമുണ്ടാകുന്നത്. ഒരു മാസത്തിന്  ശേഷം സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

2005 പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചാലഞ്ച്' എന്ന ടെലിവിഷൻ ഷോയിലൂടെയാണ് രാജു ശ്രീവാസ്തവ സ്റ്റാൻഡ് അപ് കോമഡി രംഗത്ത് സജീവമാകുന്നത്. 

കോമഡി സർക്കസ്, ദ് കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി ഹാസ്യ പരിപാടികളിൽ അ​ദ്ദേഹം തിളങ്ങി. മൈനേ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും 
ശ്ര​ദ്ധേയ വേഷം അഭിനയിച്ചു. 

No comments:

Powered by Blogger.