റിഷാബ് ഷെട്ടിയുടെ " കാന്താര " സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.

ദക്ഷിണ കന്നഡയിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിൽ സ്ഥാപിതമായ " കാന്താര " ,
കംബ്ലയുടെയുംഭൂതകോലയുടെയുംപരമ്പരാഗതസംസ്കാരത്തെ ജീവിപ്പിക്കുന്ന ഒരു ദൃശ്യ ഗംഭീരമാണ്. ദേവതകൾ രക്ഷാധികാരികളാണെന്നും അവരുടെ ഊർജ്ജം ഗ്രാമത്തെ വലയം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. നാടിൻ്റെ പാരമ്പര്യത്തിലുംസംസ്കാരത്തിലും അഹംഭാവത്തിൻ്റെ പോരാട്ടം കഥയിൽ ഒരു അലയടി സൃഷ്ടിക്കുന്നു .

കഥയുടെ ആത്മാവ് മനുഷ്യനും പ്രകൃതി സംഘട്ടനുവുമാണ്. അതിൽ ശിവൻ കലാപവും പ്രകൃതിക്കെതിരെ പ്രവർത്തിക്കുന്നു. അവസാനം ഒരു ലൂപ്പ് ഗ്രാമീണരും ദുഷ്ടശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്നു. തൻ്റെ അസ്തിത്വംമനസിലാക്കി ഗ്രാമത്തിൽ സാമാധനവും ഐക്യവും പുനസ്ഥാപിക്കാൻ ചിത്രത്തിലെ നായകനായ ശിവന് കഴിയുമോ ? ഇതാണ് കാന്താരയുടെ പ്രമേയം. 

റിഷാബ് ഷെട്ടി ,സപ്തമി ഗൗഡ, അച്യൂത്കുമാർ ,പ്രമോദ് ഷെട്ടി, കിഷോർകുമാർജി.തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചനയും സംവിധാനവും റിഷാബ് ഷെട്ടിയും ,നിർമ്മാണം വിജയ് കിരഗന്ദുരുവും, സംഗീതം ബി. അജനീഷ് ലോക് നാഥും ,നൃത്ത സംവിധാനം രാജ് ബി. ഷെട്ടിയും ,ഛായാഗ്രഹണം അരവിന്ദ് കശ്യപും ,എഡിറ്റിംഗ് കെ.എം.പ്രകാശുംനിർവ്വഹിക്കുന്നു. 

കേരളത്തിൽ മാജിക് ഫ്രെയിംസ് സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.