ധനുഷും,ശെൽവരാഘവനും ഒന്നിക്കുന്ന " നാനേ വരുവേൻ " ആശിർവാദ് സിനിമാസ് സെപ്റ്റംബർ 29 ന് തിയേറ്ററുകളിൽ എത്തിക്കും.

വൻവിജയം നേടിയ തിരുച്ചിദ്ര ബലം എന്ന ചിത്രത്തിനു ശേഷം ധനുഷ് നായകനാകുന്ന ചിത്രമാണു് നാനേ വരുവേൻ.
ധനുഷ്ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 
" നാനേ വരുവേൻ " .ഈ ചിത്രം സെപ്റ്റംബർഇരുപത്തിയൊമ്പതിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.

കേരളത്തിൽ ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു '
ചിത്രത്തിലെ നായകനും പ്രതിനായകനും ധനുഷ് തന്നെയാണന്നാണ് സൂചന.
വി. ക്രിയേഷൻസിൻ്റെ ബാനറിൽ തെലെ പുലിതാണു നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്ശെൽവരാഘവനാണ്.ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ ശെൽവ രാഘവൻഅവതരിപ്പിക്കുന്നുണ്ട്
ഇന്ദുജ രവിചന്ദ്രനും ഹോളിവുഡ് താരം എല്ലി അവ്റവുമാണു നായികമാർ.
പ്രഭു, യോഗി ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ധനുഷിൻ്റെ ആദ്യ ചിത്രമായ കാതൽ കൊണ്ടേൻ.പുതു പ്പോട്ടൈ, എന്നീ ചിത്രങ്ങൾക്കു ശേഷംധനുഷുംശെൽവരാഘവനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സ്റ്റണ്ട് ശിവയുടെ സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിലെഏറെഹൈലൈറ്റാണ്.ഓംപ്രകാശാണ് ഛായാഗ്രാഹകൻ.സംഗീതം.യുവൻ ശങ്കർ രാജ .

വാഴൂർ ജോസ്.


No comments:

Powered by Blogger.