ഫ്രെയിം റിച്ച്നസ്സ് കളർഫുൾ വിഷ്വൽസ് കന്യാകുമാരി മനോഹാരിതയിൽ " ഓർമ്മകളിൽ " സെപ്റ്റംബർ 23ന് റിലീസ് ചെയ്യും .പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന "ഓർമ്മകളിൽ "സെപ്റ്റംബർ 23 - ന് തീയേറ്ററുകളിലെത്തുന്നു. 
                                     കന്യാകുമാരി ജില്ലയിലെ പ്രൈംബ്യൂട്ടിസ്പോട്ടുകളിലായിരുന്നു ചിത്രീകരണം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയവെള്ളച്ചാട്ടങ്ങളിലൊന്നായ പറളിയാർ വെള്ളച്ചാട്ടത്തിലെ വിസ്മയദൃശ്യങ്ങൾ അതിസാഹസികമായിട്ടായിരുന്നു ചിത്രീകരിച്ചത്. ഏഷ്യയിലെ ഏറ്റവും നീളവും ഉയരവും കൂടിയമാത്തൂർതൊട്ടിപ്പാലത്തിൽ (Mathur Basin Bridge ) നിന്നുള്ള മനോഹരങ്ങളായ പ്രകൃതി സൗന്ദര്യവും ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ തോട്ടങ്ങളിലൊന്നായ വൈകുണ്ഠം പ്ളാന്റേഷനിൽ വെച്ച് ചിത്രീകരിച്ച പ്രധാന രംഗങ്ങളുമെല്ലാം പ്രേക്ഷകന് സമ്മാനിക്കുന്നത് കാഴ്ച്ചയുടെ സുന്ദരമുഹൂർത്തങ്ങളാണ്. 

ജാസ്സിഗിഫ്റ്റിന്റെഅതിമനോഹരമായ ഇംഗ്ളീഷ് ഗാനവും ഒപ്പം സുജാത മോഹൻ ആലപിച്ച മെലഡി ഗാനവും ചിത്രത്തിന്റെ എടുത്തു പറയാവുന്ന ഹൈലൈറ്റാണ്.ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ,വിജയകുമാരി ,അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. 

ബാനർ - പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം - എം. വിശ്വപ്രതാപ് , ഛായാഗ്രഹണം - നിതിൻ കെ രാജ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - എം വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്‌വെൽ , ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - എഎൽഅജികുമാർ,
പശ്ചാത്തലസംഗീതംസുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര,കോസ്‌റ്റ്യുംരവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ - പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ - ടി മഗേഷ്, ഡിസൈൻസ് - വിനീത് വാസുദേവൻ, സംവിധാന സഹായികൾ - ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ് ,സോബിൻ ജോസഫ് ചാക്കോ , വിതരണം - സാഗാ ഇന്റർനാഷണൽ , സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്,  സ്റ്റിൽസ് - അജേഷ് ആവണി . 
പി ആർ ഓ -
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.