ആശാ പരേഖിന് 2022ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്.

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മ്മാതാവുമായ ആശാ  പരേഖിന് (79) 2022ലെ  ദാദാ സാഹിബ് ഫാല്‍ക്കെ  അവാര്‍ഡ് നൽകുമെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. 

ആശാ പരേഖ് ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്.1992ൽ പത്മശ്രീ പുരസ്ക്കാരം നേടി.

പത്ത് വയസ് ഉള്ളപ്പോൾ ബാലതാരമായി അഭിനയിച്ചാണ് തൻ്റെ സിനിമ ജീവിതത്തിന് തുടക്കമായത്. ഗുജറാത്തി, പഞ്ചാബി,കന്നഡസിനിമകളിലും അഭിനയിച്ചു.ഇന്ത്യൻ സിനിമയിലെ " ഹിറ്റ് ഗേൾ " എന്ന് അറിയപ്പെട്ടിരുന്നു. ജബ് പ്യാർ കിസി സേ ഹോതാ ഹേ ( 1961) ,ഫിർ വോഹി ദിൽ ലയാ ഹൂൻ ( 1963) ,തീസരി മൻസിൽ ( 1966), ബഹാരോൺ കെ സപ്നേ( 1967) ,പ്യാർ കാ മൗസം എന്നിവ അവരുടെ മികച്ച ചിത്രങ്ങളാണ് . 

അഭിനയം നിർത്തിയ ശേഷം " ജ്യോതി " എന്ന ഗുജറാത്തി സീരിയലിലൂടെ ആശ പരേഖ് ടെലിവിഷൻസംവിധായകയായി. അവരുടെ നിർമ്മാണ കമ്പനിയായ അകൃതിയ്ക്ക് കീഴിൽ പലാഷ് കെ ഫൂൽ ,ബാജെ പായൽ, കോര കഗാസ് ,ദാൽ മേ കാലാ തുടങ്ങിയ സീരിയലുകളും നിർമ്മിച്ചു. 2008 ൽ 9Xലെ " ത്യോഹാർ ധമാക്ക " എന്ന റിയാലിറ്റി ഷോയിൽ വിധികർത്തവായിരുന്നു. 

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് .ദേവിക റാണി ,രാജ് കപൂർ ,യാഷ് ചോപ്ര ,ലത മങ്കേഷ്കർ, മൃണാൾ സെൻ, അമിതാഭ് ബച്ചൻ ,വിനോദ് ഖന്ന, രജനികാന്ത്  തുടങ്ങിവരാണ് മുൻ കാലജേതാക്കൾ. 

സലിം പി. ചാക്കോ 

No comments:

Powered by Blogger.