കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനത്തിലേക്ക്. പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സംസ്കാരവും, ഭാഷയും, ആചാരങ്ങളുമെല്ലാം കോർത്തിണക്കിയ ഈ സിനിമ സെപ്റ്റംബർ 19ന് പത്തനംതിട്ടയിൽ ചിത്രീകരണം തുടങ്ങും.

പ്രശസ്ത കോസ്റ്റ്യും  ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനരംഗത്തേക്ക് എത്തുന്നു.ബി.ത്രീ.എം.
ക്രിയേഷൻസിൻ്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്. "  ബുള്ളറ്റ് ഡയറീസ് "  എന്ന ചിത്രത്തിനു ശേഷം ബീ.ത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ
ചിത്രമാണിത്.

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ  സംസ്കാരവും,ഭാഷയും,
ആചാരങ്ങളുമെല്ലാം   കോർത്തിണക്കിയ തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രം.ഒരുകുടുംബത്തിൽ
അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെഅവതരിപ്പിക്കുകയണ്.ഒപ്പംചിലസന്ദേശങ്ങളും ഈ ചിത്രം നൽകുന്നു.

ഷറഫുദ്ദീൻ, രജീഷ വിജയൻ സൈജു ക്കുറുപ്പ് , ,അൽത്താഫ് സലിം ,വിജയരാഘവൻ,സുനിൽ സുഗദ, ബിജു സോപാനം, ബിന്ദു പണിക്കർ ,ആശാ ബൈജു എന്നിവരുംതെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .

മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണ്  തിരക്കഥ.സംഗീതം -ഹിഷാം അബ്ദുൾ വഹാബ്.ചന്ദ്രു സെൽവരാജാണ്ഛായാഗ്രാഹകൻ.എഡിറ്റിംഗ്. അപ്പു ഭട്ടതിരിപ്പാട്.കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റും - ഡിസൈൻ.സനൂജ് ഖാൻ.
നിർമ്മാണ നിർവ്വഹണം - ഷബീർമലവെട്ടത്ത്.

സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്.
( പി.ആർ.ഒ) 

www.cinemaprekshakakoottayma.com.


 

No comments:

Powered by Blogger.