" മേ ഹൂംമൂസ " യുടെ ഗാനങ്ങൾ think music സ്വന്തമാക്കി.

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " മേ ഹൂം മൂസ " . 
ഈ ചിത്രത്തിലെ ഗാനങ്ങൾ think music സ്വന്തമാക്കി .


മികച്ച വിജയങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് " മേ ഹൂം മുസ" .

ഈചിത്രത്തിൻ്റെഎഴുപത്തിയഞ്ചുദിവസത്തോളംനീണ്ടുനിന്നചിത്രീകരണത്തിനു ശേഷം 
പോസ്റ്റ്പ്രൊഡക്ഷൻസ് കൊച്ചിയിൽ ആരംഭിച്ചു.
പോസ്റ്റ്പ്രൊഡക്ഷൻസിലെ പ്രധാന ഘടകമായ ഡബ്ബിംഗ് ജോലികൾക്ക് തുടക്കമിട്ടത്
സുരേഷ്ഗോപിയാണ്.

കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

" പാപ്പൻ "  എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപിനായകനാകുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു.

കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളിൽഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ  സിനിമയാണ്.
ആയിരത്തിത്തൊള്ളായിരത്തിൽ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.മലപ്പുറത്തുകാരൻ മൂസ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്.

ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം ഒരു ക്ലീൻ എൻറർടൈനറായിട്ടാണ് ജിബുജേക്കബ്ബ്അവതരിപ്പിക്കുന്നത്.

പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിംകുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളുംഈചിത്രത്തിൽ അണിനിരക്കുന്നു.

റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്.ഗാനങ്ങൾ  റഫീഖ്അഹമ്മദ്ഹരിനാരായണൻ, സജാദ് എന്നിവരും, സംഗീതം ശ്രീനാഥ് ശിവശങ്കരനും , വിഷ്ണുശർമ്മഛായാഗ്രഹണവുംസൂരജ്ഈഎസ്.എഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം സജിത് ശിവഗംഗയും, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്  സഫി ആയൂരും , പ്രൊഡക്ഷൻ കൺട്രോളർസജീവ്ചന്തിരൂരും  
വാഴൂർ ജോസ്, എ.എസ്. ദിനേശ് എന്നിവർ പി.ആർ.ഓ മാരും ആണ്. 


സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.