അൽഫോൺസ് പുത്രൻ്റെ " GOLD " ഓണത്തിന് തിയേറ്ററുകളിൽ എത്തും . പൃഥിരാജ് സുകുമാരൻ ,നയൻതാര മുഖ്യവേഷങ്ങളിൽ

പൃഥിരാജ് സുകുമാരൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ  രചനയും എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " G0LD " .

അജ്മൽ അമീർ , സൈജു കുറുപ്പ് ,ക്യഷണശങ്കർ , ശബരീഷ് വർമ്മ ,ചെമ്പൻ വിനോദ് ജോസ് ,വിനയ് ഫോർട്ട് ,മല്ലിക സുകുമാരൻ,ബാബുരാജ് ,ലാലു അലക്സ് ,ജഗദീഷ്, സുരേഷ്കൃഷ്ണ ,ഷമ്മി തിലകൻ ,അൽത്താഫ് സലിം, പ്രേംകുമാർ ,സുധീഷ് , ഷെബിൻ ബെൻസൺ ,തെസ്നി ഖാൻ, സൂരജ് സത്യൻ ,ജസ്റ്റിൻ ജോൺ, ഫൈസൽ മുഹമ്മദ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കന്നു. 

രാജേഷ് മുരുകേശൻ സംഗീതവും ,ശബരീഷ് വർമ്മ ഗാന രചനയും , ആനന്ദ് സി. ചന്ദ്രൻ ,വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ഛായാഗ്രഹണവും നിർവ്വഹിക്കന്നു. 

സ്റ്റണ്ട് കോറിയോഗ്രാഫി, വിഷ്യൽ ഇഫക്റ്റുകൾ ,കളർ ഗ്രേഡിംഗ്  ,ആനിമേഷൻ, ടൈറ്റിലുകൾ എന്നിവയിലും അൽഫോൺസ് പുത്രൻ പ്രവർത്തിച്ചിട്ടുണ്ട്. 

സൂപ്പർ ഹിറ്റ് ചിത്രം " പ്രേമം " പുറത്തിറങ്ങി ആറ് വർഷത്തിനുശേഷമാണ് പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ എത്തുന്നത്. 

സുപ്രീയ മോനോനും ,ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന്  പൃഥിരാജ് പ്രൊഡക്ഷൻസിൻ്റെയും മാജിക് ഫ്രെയിംസിൻ്റെയും ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ആക്ഷൻ കോമഡി ചിത്രം ഓണക്കാലത്ത് തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.