" രാമലീല"യ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഉദയ് കൃഷ്ണയും.അജിത് വിനായക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിന് ആരംഭം.



സൂപ്പർ ഹിറ്റ്‌ ചിത്രം 'രാമലീല'യ്ക്ക് ശേഷം ദിലീപും അരുൺ ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി  ക്ഷേത്രത്തിൽ വച്ച് നിർവ്വഹിക്കപ്പെട്ടു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിലൂടെ തമന്ന മലയാളത്തിലേക്ക് എത്തുന്നു. സാം സി.എസ് ആണ് സംഗീത സംവിധാനം.

ഡി.ഓ.പി. ഷാജി കുമാർ, ചിത്രസംയോജനം വിവേക് ഹർഷൻ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട്: സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡിറക്ട്ടേഴ്‌സ്: രതീഷ് പാലോട്, റാം പാർത്ഥൻ, മേയ്ക്കപ്പ്: രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്‌: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷിഹാബ് വെണ്ണല, പബ്ലിസിറ്റി ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, വാർത്താ പ്രചരണം: എം ആർ പ്രൊഫഷണൽ.

2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ " രാമലീല" .ഏറെ പ്രതിസന്ധികൾക്ക് നടുവിൽ റിലീസ് ചെയ്ത  ദിലീപ് ചിത്രം "രാമലീല"   ബോക്സ് ഓഫീസിൽവമ്പൻകളക്ഷനാണ്നേടിയെടുത്തത്.  
നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ചിത്രം നൂറുകോടി ക്ലബ്ബിൽ  കയറിയെന്നും പ്രഖ്യാപിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ഈ  ചിത്രത്തിന് തിരക്കഥ 
ഒരുക്കിയത് അന്തരിച്ച തിരക്കഥാകൃത്ത്സച്ചിയായിരുന്നു

സലിം പി .ചാക്കോ .


No comments:

Powered by Blogger.