വൈറലായി "ബർമുഡ"യിലെ ലാലേട്ടൻ പാടിയ പാട്ട്. ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും!!

വൈറലായി "ബർമുഡ"യിലെ ലാലേട്ടൻ പാടിയ പാട്ട്;
ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും!!

*പാട്ടിന്റെ സ്റ്റുഡിയോ കട്ട്‌ രംഗങ്ങൾ ഷെയർ ചെയ്ത് ഫഹദ് ഫാസിൽ....*


ടി കെ രാജീവ്‌ കുമാർ സംവിധാനം നിർവഹിക്കുന്ന ഷൈൻ നിഗം നായകനാകുന്ന ബർമുഡ എന്ന സിനിമയിലെ മോഹൻലാൽ പാടിയ "ചോദ്യചിഹ്നം പോലെ " എന്ന ഗാനം ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം താരമായി  അജ്മൽ ഷായും..!!! 
കളമശ്ശേരിക്കാരനായ ഈ ഒന്നാംക്ലാസുകാരൻ പാട്ടു കേട്ടിഷ്ടപ്പെട്ടയുടൻ മുഴുവൻ വരികളും നല്ല ഭംഗിയുള്ള തന്റെ കൈപ്പടയിൽ പകർത്തിയെഴുതി.
അജ്മലിന്റെ ആ പാട്ടെഴുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ബർമുഡയുടെ അണിയറ പ്രവർത്തകർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുകയാണ്!!

രമേശ്‌ നാരായൺ ആണ് "ചോദ്യചിഹ്നം പോലെ" എന്ന പാട്ടിന് ഈണം പകർന്നിരിക്കുന്നത്.
ഗാനരചന വിനായക് ശശികുമാർ.

No comments:

Powered by Blogger.