പ്രസീദ ചാലക്കുടിയുടെ ഓണമെങ്ങനെ ഉണ്ണണം ജനമനസ്സിലേക്ക്......


ജനകീയ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി ആലപിച്ച പപ്പടം പഴം ഉപ്പിട് എന്ന് തുടങ്ങുന്ന ഓണ ഗാനം ജനമനസ് കീഴടക്കി മുന്നോട്ട് കുതിക്കുന്നു. 


മ്യൂസിക് ഷാക്കിൻ്റെ ബാനറിൽ ഇൻഷാദ് നസീം നിർമ്മിക്കുന്ന ഓണമെങ്ങനെ ഉണ്ണണം എന്ന ഈ  ഓണ ഗാനത്തിൻ്റെ രചന രാജേഷ് അത്തിക്കയമാണ് നിർവഹിച്ചത്. മ്യൂസിക് ഷാക്ക് ഓണം ഫെസ്റ്റ് 2022-ൽ ഉൾപ്പെടുന്ന വ്യത്യസ്തമായ ഗാനമാണിത്. 

ആട്ടവും ,പാട്ടുമായി ഈ ഓണക്കാലം വീട്ടിൽ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ ഈ ഓണ ഗാനം ഉപകരിക്കും എന്നതാണ് പ്രത്യേകത. ഓണസദ്യയുടെ നിയമങ്ങളും, ചിട്ടവട്ടങ്ങളും വർണ്ണിക്കുന്ന ഈ ഓണപാട്ട് പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ചാലക്കുടിയിൽ ചിത്രീകരിച്ച ഈ ഓണപാട്ട് മ്യൂസിക് ഷാക്ക് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.ഗാനരചന - രാജേഷ് അത്തിക്കയം, സംഗീതം - ജോജി ജോൺസ്, പി.ആർ.ഒ- അയ്മനം സാജൻ.


No comments:

Powered by Blogger.