" ചോരൻ " ഓണത്തിന് റിലീസ് ചെയ്യും.



പ്രവീൺറാണ,ചങ്ക്സ് ,
പൊറിഞ്ചു മറിയം ജോസ്','ബിഗ് ബോസ്'ഫെയിം രമ്യ പണിക്കർ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഒരു യഥാർത്ഥ പോലീസുക്കാരൻസാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന " ചോരൻ"
ഓണകാലത്ത് പ്രദർശനത്തിനെത്തന്നു.അങ്കമാലി ഡയറീസ്' ഫെയിം സിനോജ് വര്‍ഗീസ്,
വിനീത് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു.
"ലോകത്തിലെ ഒരോമനുഷ്യനും ഒരു മുഖമൂടി ഉണ്ട്‌. ഇത് തുറന്ന് കാണിക്കലാണ്‌  ഈ ചിത്രം"
സംവിധായകൻ
സന്റോ അന്തിക്കാട് പറഞ്ഞു.

 ഒരേ സമയം രസകരവും സംഘർഷഭരിതവുമായ ജീവിതത്തിനിടയിൽ അവരൊരു മോഷണം പ്ലാൻ ചെയ്യുന്നു. മോഷണത്തിനായി കയറുന്ന അവരെ കാത്തിരിക്കുന്നത് ആത്മഹത്യക്കൊരുങ്ങുന്ന വീട്ടമ്മയാണ്. ബ്ലാക്ക് മെയിൽ ചെയ്തു കൊണ്ടിരിക്കുന്ന പൂർവ്വകാമുകനും നാളെ പുലർച്ചെവീട്ടിൽഎത്താനിരിക്കുന്ന ഭർത്താവിനുമിടയിൽ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തിരിക്കയാണവൾ. ആ ഒരൊറ്റ രാത്രി കൊണ്ട്‌ ഉണ്ടാകുന്നഅതിജീവനത്തിൻ്റെ പോരാട്ടവുംഅതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്  "ചോരൻ" എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
രാത്രികളില്‍ മാത്രം തുടര്‍ച്ചയായി ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ സിനിമയാണ് "ചോരൻ".

ഈ ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ചിത്രീകരിച്ച സിനിമയാണ് "ചോരൻ".
സ്റ്റാന്‍ലി ആന്‍റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ ഫോർ മ്യൂസിക് സംഗീത സംവിധാനം നിർവഹിക്കുന്നു. പകരുന്നു.എഡിറ്റര്‍- മെന്‍റോസ് ആന്‍റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-നിജില്‍ ദിവാകരന്‍,
പ്രോജക്റ്റ് ഡിസെെനർ-സുനില്‍ മേനോന്‍,കല-കിഷോര്‍ കുമാര്‍,
മേക്കപ്പ്-റോണി വെള്ളത്തൂവൽ,
വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍, സ്റ്റില്‍സ്-സാലു പേയാട്, പരസ്യകല-എസ് കെ ഡി കണ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടർ-യദു കൃഷ്ണന്‍ കാവനാട്,
കോറിയോഗ്രാഫി-ബവിൽ മുംബൈ,
അയ്യപ്പദാസ്, അസിസ്റ്റന്‍റ് ഡയറക്ടര്‍- യൂമല്‍സ്.
.

No comments:

Powered by Blogger.