ഷറഫുദീൻ ,ഭാവന എന്നിവരുടെ " ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! " ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. റെനീഷ് അബ്ദുൾ ഖാദർ ,രാജേഷ് കൃഷ്ണ നിർമ്മാതാക്കൾ .

അഞ്ച് വർഷത്തിന് ശേഷം ഭാവന നായികയാവുന്ന   " ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ! " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ ഫേസ് ബുക്ക് പേജിലൂടെ റിലിസ് ചെയ്തു. 

നവാഗതനായ ആദിൽ മൈമൂനാഥ്  അഷ്റഫാണ് രചനയും സംവിധാനവും
നിർവ്വഹിക്കുന്നത് . യുവനടൻ ഷറഫുദ്ദീനാണ് നായക
വേഷത്തിൽ എത്തുന്നത്.

ജിനു എബ്രഹാം സംവിധാനം ചെയ്ത  " ആദം ജോൺ " ആയിരുന്നു അവസാനമായി ഭാവന അഭിനയിച്ച ചിത്രം. ഭാവന അഭിനയിച്ച " 99 ", " ഭജരംഗി 2 " എന്നീ കന്നട ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 

ബോൺഹോമി എൻ്റെർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന ഈ ചിത്രം  ലണ്ടൻ ടാക്കീസിൻ്റെയും  ബാനറിലാണ് നിർമ്മിക്കുന്നത്.  റെനീഷ് അബ്ദുൾ ഖാദറും, രാജേഷ് കൃഷ്ണയും ആണ്  നിർമ്മാതാക്കൾ .

ഛായാഗ്രഹണം അരുൺ റുഷ്ദിയും ,ഗാനരചന വിനായക് ശശികുമാറും ,പോൾ മാത്യൂസ്, നിശാന്ത് റം ടെകെ ,ജോക്കർ ബ്ലൂസ് എന്നിവർ സംഗീതവും, മിഥുൻചാലിശ്ശേരികലാസംവിധാനവും,പ്രൊഡക്ഷൻകൺട്രോളർ അലക്സ് ഇ.കുര്യനും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .
cpK desK. 
 
 
 
 
 
 

No comments:

Powered by Blogger.