ഗണിതശാസ്ത്രത്തിൻ്റെ പശ്ചാത്തലത്തിലുള്ള ത്രില്ലർ സിനിമയാണ് ചിയാൻ വിക്രമിൻ്റെ " കോബ്ര " . റോഷൻ മാത്യുവിൻ്റെ അഭിനയം ശ്രദ്ധേയം.പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്‍റെ  " കോബ്ര "  ലോകമൊട്ടാകെയുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്തു. 

ആക്ഷൻ ത്രില്ലർ ചിത്രമായ " കോബ്രാ "യുടെ രചനയും സംവിധാനവുംനിർവ്വഹിച്ചിരിക്കുന്നത് ആർ. അജയ്ഞ്ജാന മുത്തുവാണ്. .ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്തത്  ആർ. അജയ് ജ്ഞാനമുത്തു ആയിരുന്നു. 

തിരിച്ചറിയാൻ കഴിയാത്ത നിരവധി അവതാരങ്ങളിൽ വിക്രം അഭിനയിക്കുന്നതിനാൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു. ട്വിസ്റ്റുകളും ടേണുകളുമുള്ള ആകർഷകമായസിനിമയാണിത്. ഗണിത ശാസ്ത്രം ഉപയോഗിച്ച് ബുദ്ധിപരമായ കുറ്റ്യകൃത്യങ്ങൾ ചെയ്യുന്ന " കോബ്ര " എന്ന മറ്റൊരു ഐഡൻറ്റിയുള്ള ഒരു ഗണിതശസ്ത്ര പ്രതിഭയുടെ കഥ.പ്രേക്ഷകർഅഭിനന്ദിക്കാനും തെറ്റുകൾ കണ്ടെത്താനും ആഗ്രഹിക്കുന്ന ചിത്രമായാണ് സംവിധായകൻ " കോബ്ര " 
ഒരുക്കിയിരിക്കുന്നത്. 

മതിഴഗൻ  / കോബ്രയായി വിക്രമും ,ഭാവന മോനോനായി ശ്രീനിധിഷെട്ടിയും,അസ്ലാൻയിൽ മാസായി ഇർഫാൻ പത്താനും, ഋഷിയായി റോഷൻ മാത്യൂവുംവിവിധകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.കെ.
എസ്. രവികുമാർ ,ആനന്ദ് രാജ്, റോബോ ശങ്കർ, മിയ ജോർജ്ജ്, മിർനാലിൻ,മീനാക്ഷി ഗോവിന്ദ രാജൻ,ജോൺവിജയ്, സർജാനോ ഖാലിദ്, ഷാജി ചെൻ , മാമുക്കോയ, പൂവ്വയർ, രേണുക ,മുഹമ്മദ് അലി ബെയ്ത് ,അജന്ത അപ്പുക്കുട്ടൻ, സിന്ധു ശ്യം, മണികണ്ഠ രാജൻ,  എന്നിവരുംഈസിനിമയിൽഅഭിനയിക്കുന്നു.കെ.ജി.എഫിലൂടെസുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

പ്രശസ്ത ടർക്കിഷ് ഇൻ്റർപോൾ ഓഫീസർ അസ്ലൻയിൽ മാസ്, ഏറ്റവും ഉയർന്ന നേതാക്കളുടെ കുറ്റമറ്റ കൊലപാതകങ്ങൾ നടപ്പിലാക്കുന്ന " കോബ്ര " എന്ന മോസ്റ്റ് വാണ്ടഡ് കുറ്റവാളിയെ പിൻതുടരുന്നു .ചെന്നൈയിൽ നിന്നുള്ള ഒരു ക്രിമിനോളജി വിദ്യാർത്ഥിനിയുടെ സഹായത്തോടെ "കോബ്ര എന്ന കുറ്റവാളിയാണ് എല്ലാ കൊലപാതകങ്ങൾക്കും ഉത്തരവാദിയെന്ന്കണ്ടെത്തുന്നു.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്ഒരുചിയാൻവിക്രത്തിൻ്റെചിത്രംതിയേറ്ററുകളിൽ  എത്തുന്നത് ." മഹാൻ " ഓടിടി വഴിയാണ് റിലീസ് ചെയ്തത്. എ.ആർ.റഹ്മാന്‍റെ സംഗീത
സംവിധാനത്തില്‍പുറത്തുവന്നചിത്രത്തിലെഗാനങ്ങളെല്ലാം ഹിറ്റ്ചാർട്ടിൽഇടംനേടിയിരുന്നു.ഛായാഗ്രഹണം ഹരീഷ് കണ്ണനും ,എഡിറ്റിംഗ് ജോൺ എബ്രഹാമും, സംഭാഷണം കണ്ണൻ ,ശേഖർ നീലൻ എന്നിവരും നിർവ്വഹിക്കുന്നു. 

7 സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത്കുമാര്‍ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. റെഡ്ജയ്ൻ്റ മൂവീസിൻ്റെ ബാനറിൽ  ഉദയനിധി സ്റ്റാലിനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .
ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മതിര, ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസുംE4എൻറ്റർടൈൻമെൻറ്റും ചേർന്നാണ്   " കോബ്ര "  തീയേറ്ററുകളിൽഎത്തിച്ചിരിക്കുന്നത് .ചെന്നൈ ,കേരളം കൊൽക്കത്ത ,റഷ്യ എന്നിവിടങ്ങളിലായിരുന്നു  ചിത്രീകരണം നടന്നത്. 

ഈ സിനിമയിൽ ചിയാൻ വിക്രമിൻ്റെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. കഥയും ആശവും മികച്ചതാണ്. മികച്ച സംവിധാനവും ക്ലൈമാക്സും പ്രൊഡക്ഷൻ ഡിസൈനിംഗും ഗംഭീരം. വിക്രം എന്നനടൻ്റെസംയമനത്തോടെയുള്ളഅഭിനയംഅവശ്യപ്പെടുന്ന സിനിമ .നെഗറ്റീവ് റോളിൽ എത്തിയ റേഷൻ മാത്യു മികച്ച അഭിനയംകാഴ്ചവച്ചിരിക്കുന്നു. 
ഇർഫാൻപത്താൻ്റെഅഭിനയവും തരക്കേടില്ല. സർജനോ ഖാലിദിൻ്റെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടി. റൺ - ടൈം നീട്ടിയത് പ്രേക്ഷകർക്ക് ഇഷ്ടമായില്ല എന്ന് തന്നെ പറയാം .

" മൂർഖന്  അതിമോഹമുള്ളത് ഒരു അനുഗ്രഹവും നാശവുമാണ് " .

Rating : 3.5 / 5
സലിം പി. ചാക്കോ .
cpK desK.
 
 
 
 

No comments:

Powered by Blogger.