നാല് സുഹ്യത്തുക്കളുടെ കഥയുമായി " തീർപ്പ് " .

പൃഥിരാജ് സുകുമാരൻ,  സൈജു കുറുപ്പ് ,വിജയ് ബാബു  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് " തീർപ്പ് " - വിധി - പിന്നെ ബിയോണ്ട് " .നാലു സുഹ്യത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. 

അബ്ദുള്ള മരയ്ക്കാർ 
( പൃഥിരാജ് സുകുമാരൻ ),  പരമേശ്വരൻ പേറ്റി ( സൈജു കുറുപ്പ് ) ,കല്യാൺ മോനോൻ  
( ഇന്ദ്രജിത്ത് സുകുമാരൻ   )  രാംകുമാർ നായർ ( വിജയ് ബാബു) എന്നിവരാണ് നാല് സുഹൃത്തുക്കൾ .ഇഷ തൽവാർ ( മൈഥിലി രാംകുമാർ ) ,ഹന്ന റെജി കോശി ( പ്രഭ നായർ ), തൗഫീഖ് ഷേർഷ ( വില്ലൻ), സിദ്ദിഖ് ( ബഷീർ മരയ്ക്കാർ ), ശ്രീകാന്ത് മുരളി ( നായർ ), ഷാജു ശ്രീധർ (അഡ്വ.മോനോൻ ), മാമുക്കോയ ( മുസലിയാർ ) എന്നിവരോടൊപ്പം സുനിൽ നെല്ലായി ,ശ്രീലക്ഷ്മി ,വി.കെ പ്രകാശ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഇന്ന് സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിൽവ്യാപരിക്കുന്നവരാണ് നാലുപേരും ഇവർക്കൊരു പശ്ചാത്തലമുണ്ട്.ഇവർ നാലു പേരുംബാല്യകാലസുഹൃത്തുക്കളായിരുന്നു. വർഷങ്ങൾക്കു ശേഷംഇവർകണ്ടുമുട്ടുകയാണ്.
ഈ കൂടിച്ചേരലുകൾക്കിട
യിലും ചില പ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നുണ്ട്.ബാല്യകാലത്ത് അവർക്കിടയിലുണ്ടായ ചില പ്രശ്നങ്ങളാണത്.ഈസാഹചര്യത്തിൽ ആ സംഭവങ്ങൾ ഇവരെഎങ്ങനെസ്വാധീനിച്ചിരിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം .

മുരളിഗോപി തിരക്കഥയും ഗാനങ്ങളും, ഗോപിസുന്ദർ , സംഗീതവും പശ്ചാത്തല സംഗീതവും , കെ.എസ് .നിൽ
ഛായാഗ്രഹണവും, ദീപു ജോസഫ്എഡിറ്റിംഗും,  ശ്രീജിത്ത് ഗുരുവായൂർ മേക്കപ്പും, സമീറ സനീഷ്  കോസ്റ്റും ഡിസൈനും ,സുനിൽ കാര്യാട്ടുക്കരചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടറും , വിനയ് ബാബു എക്സിക്കുട്ടീവ് പ്രൊഡ്യൂസറും , ഷിബു ജി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറും ,പി.ആർ. ഓ
വാഴൂർജോസുംനിർവ്വഹിക്കുന്നു.  
ഫ്രൈഡേ ഫിലിംഹൗസിൻ്റെ ബാനറിൽ രതീഷ് അമ്പാട്ട് , വിജയ് ബാബു ,മുരളി ഗോപി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2018ൽ റിലീസ്ചെയ്തകമ്മാരസംഭവത്തിന് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ചലച്ചിത്ര രംഗത്തത്, തികച്ചും വ്യത്യസ്ഥമായ ചിത്രമായിരുന്നു കമ്മാരസംഭവം. അതിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യം പ്രേക്ഷകർ നൽകി. എന്നാൽ ആ പ്രതീക്ഷ നിറവേറ്റാൻ രതീഷ് അമ്പാട്ടിന്  കഴിഞ്ഞില്ല. മുരളിഗോപിയുടെ രചന വേണ്ടത്ര വന്നില്ല എന്നത് യഥാർത്ഥ്യമാണ്.കഥയ്ക്കിടയിൽ അനാവശ്യമായി എതെങ്കിലും ഒരു രാഷ്ടീയ പാർട്ടിയെകൊണ്ടുവന്നില്ലെങ്കിൽ കഥയ്ക്ക് പൂർണ്ണത കിട്ടില്ലെന്നാണ്  മുരളിഗോപി കരുതുന്നത്. സിദ്ദിഖിൻ്റെ ബഷീർ മരയ്ക്കാറുടെ അഭിനയമാണ് എടുത്ത് പറയാൻ കഴിയുന്നത്. 

Rating : 2.5 / 5.
സലിം പി. ചാക്കോ .
cpK desK. 




 
 

No comments:

Powered by Blogger.