ഷാഫിയുടെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മമ്മൂട്ടി നിർവ്വഹിക്കും.

പഞ്ചവർണ്ണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ എം.സിന്ധുരാജിൻ്റെ രചനയിൽ ഷാഫി സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എൻ്റെർടൈനറായ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേജിലൂടെ നിർവ്വഹിക്കുന്നു.

ആഗസ്റ്റ് മുപ്പത്തിയൊന്ന് ബുധനാഴ്ച്ച വൈകുന്നേരം ആറു മണിക്കാണ് ടൈറ്റിൽ പ്രകാശനം നടക്കുന്നത്.
ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളും അണിനിരക്കുന്നുണ്ട്.

വാഴൂർ ജോസ്.

No comments:

Powered by Blogger.