സെക്യൂരിറ്റി ജോസേട്ടനും സിഥിൻ പൂജപ്പുരയും പിന്നെ ഫ്ളാറ്റിലെ ജീവിത കാഴ്ച്ചകളും ...... ശ്രദ്ധനേടി ശുഭദിനം ട്രയിലർ....

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച്, ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന കോമഡി ത്രില്ലർ ചിത്രം "ശുഭദിന"ത്തിന്റെ ട്രയിലർ ശ്രദ്ധ നേടുന്നു . 

നഗരത്തിലെ ഒരു ഫ്ളാറ്റിൽ താമസിക്കുന്നവരുടെ വൈവിധ്യങ്ങളായജീവിതമുഹൂർത്തങ്ങൾക്കൊപ്പം ആ ഫ്ളാറ്റിലെ തന്നെ സിഥിൻ പൂജപ്പുര എന്നചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങളും അതിന്റെ അനന്തരഫലങ്ങളുമാണ് ട്രയിലർ കാഴ്ച്ചയിലുള്ളത്. ഫ്ളാറ്റ് സെക്യൂരിറ്റിജോസേട്ടന്റെ സാന്നിധ്യവും ട്രയിലറിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.  
 
മാച്ച് ബോക്സ്, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം. 
                          
ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ്കണാരൻ,ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി,അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർപ്രധാനകഥാപാത്രങ്ങളാകുന്നു. 

ബാനർ - നെയ്യാർ ഫിലിംസ്, നിർമ്മാണം - ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , ആലാപനം - വിജയ് യേശുദാസ് , സൂരജ്സന്തോഷ്,അനാർക്കലി മരിക്കാർ ,  പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് തേങ്കര, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ് , സതീഷ് ബാബു, ഷൈൻ ബി.ജോൺ ,  ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ മാനേജ്മെന്റ് - ദി സോഷ്യൽ സ്ക്കേപ്പ്, ട്രയിലർ റിലീസ് - ഈസ്റ്റ് കോസ്റ്റ് ഓഡിയോഎന്റർടെയ്ൻമെന്റ്സ്, സെറ്റ് ഡിസൈൻസ് - 401 ഡിസൈൻ ഫാക്ടറി , ഡി ഐ - കെഎസ്എഫ്ഡിസി , വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ദി സോഷ്യൽ സ്ക്കേപ്പ്,  ഡിസൈൻസ് - നെയ്യാർ ഫിലിംസ്, നവീൻ വി , സിജീഷ് ശിവൻ, ടൈറ്റിൽ ഡിസൈൻ - ജോണി ഫ്രെയിംസ്,  സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ.



അജയ് തുണ്ടത്തിൽ . 
( പി.ആർ. ഒ) 

No comments:

Powered by Blogger.