" വാമനൻ " ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

മലയാള സിനിമയിലെ നാച്ച്യുറല്‍ അഭിനേതാവ് ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ ബി ബിനില്‍ കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

https://youtu.be/PUAEnH5EctY

വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകർന്ന് അരുൺ ബാബു,നിതിൻ ജോർജ്ജ് എന്നിവർ ആലപിച്ച " കിളിയേ കിളിയേ,ഇരുവാൽ കിളിയേ....." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി, സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, സുമ മേനോന്‍. ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്.അരുണ്‍ ശിവ ഛായഗ്രഹണംനിര്‍വ്വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- നിധിന്‍ എടപ്പാള്‍, മേക്കപ്പ്- അഖില്‍ടിരാജ്,വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍പ്രസാദ്,അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്‌സ് അലക്‌സാണ്ടര്‍.

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ...

ഒരു ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് 'വാമനന്‍.

പി ആര്‍ ഒ- എ എസ്.ദിനേശ്.
 

No comments:

Powered by Blogger.