മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് " അജയൻ്റെ രണ്ടാം മോഷണത്തിൽ " ടോവിനോ തോമസ് അവതരിപ്പിക്കുന്നത്.
ടോവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'.വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ്
അവതരിപ്പിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്.
" കെജിഎഫ് " ,വിക്രം തുടങ്ങിയ സിനിമകളായിലൂടെശ്രദ്ധേയരായ അന്‍പറിവ് ആയിരിക്കും സിനിമയ്ക്കായി സംഘട്ടനം ഒരുക്കുന്നത്. സുജിത് നമ്പ്യാർ കഥയും തിരക്കഥയും ,
ദിബു നിനന്‍ തോമസ് സംഗീതവും നിർവ്വഹിക്കുന്നു.
No comments: