അണയാത്ത അഭിനയ ജ്വാലയാണ് മുരളി ചേട്ടൻ. .........................................................

അണയാത്ത അഭിനയ ജ്വാലയാണ് മുരളി ചേട്ടൻ. 
.............................................................

നടനും ,സാഹിത്യകാരനും, രാഷ്ടീയക്കാരനും ആയിരുന്ന പ്രിയപ്പെട്ട  മുരളി ചേട്ടൻ്റെ ഓർമ്മ ദിനമാണിന്ന് ( ആഗസ്റ്റ് 6) .

അരങ്ങിൽ നിന്നും വെള്ളിത്തിരക്കു ലഭിച്ച വരദാനമായിരുന്നു മുരളി.1954 മെയ് 25 ന് കൊട്ടാരക്കടുത്ത് കുടവെട്ടൂരിൽ ജനിച്ചു.LLB പഠനാർത്ഥം തിരുവനന്തപുരത്തെത്തിയ മുരളി  പ്രശസ്തനായ നരേന്ദ്രപ്രസാദുമായി ചേർന്ന് നാടക കളരിയായ നാട്യഗൃഹത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ആരോഗ്യ വകുപ്പിലും യൂണിവേഴ്സിറ്റിയിലും  ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു.
അരവിന്ദൻ്റെ ചിദംബരം, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ആദ്യം പുറത്തുവന്നത് ഹരിഹരന്റെ പഞ്ചാഗ്നിയായിരുന്നു.

2002-ൽ പ്രിയനന്ദന്റെ ആദ്യ സിനിമയായ നെയ്ത്തുകാരനിലൂടെ ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടൻ, സഹനടൻ എന്നീ സംസ്ഥാന പുരസ്കാരങ്ങൾ ഏഴു തവണ ലഭിച്ചിട്ടുണ്ട്.

മുറിപ്പാടുള്ള നെറ്റിയിലെ ചെറിയ ചലനം കൊണ്ട് ക്രൗര്യവും സ്നേഹവും മാറി മാറി പകർത്തുവാൻ  മുരളിക്കു കഴിയുമായിരുന്നു.മുഖത്തെ ഛായമഴിച്ചാൽ ഒരു താരത്തിന്റെ നാട്യങ്ങളിലില്ലാത്ത മനുഷ്യനായിരുന്നു മുരളി ചേട്ടൻ. 

2006-ൽ സംഗീത നാടക അക്കാഡമിയുടെ ചെയർമാൻ ആയിരിക്കുമ്പോഴാണ്  അന്താരാഷ്ട്ര നാടകോൽസവം  കേരളത്തിൽ ആരംഭിച്ചത്. 

പരേതനായ കടമ്മനിട്ട ചേട്ടനും , സ: ഏ. ഗോകുലേ ന്ദ്രനുമാണ് എനിക്ക്  പ്രിയപ്പെട്ട മുരളിചേട്ടനെ പരിചയപ്പെടുത്തി തന്നത്. 
ഒരുപാട് സ്നേഹവും, നന്മകളും ചേർന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. 

പ്രിയപ്പെട്ട മുരളിചേട്ടന് സ്മരണാഞ്ജലി.

No comments:

Powered by Blogger.