" ഉൾക്കാഴ്ച " വീഡിയോ ഗാനം പുറത്തിറങ്ങി.

ലെൻസില്ലാതെ അന്ധനായി മാസ്റ്റർ വിഷ്ണു ഹരിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രാജേഷ് രാജ് സംവിധാനം ചെയ്യുന്ന " ഉൾക്കാഴ്ച" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

സുജ തിലകരാജ് എഴുതിയ വരികൾക്ക് അജയ് രവി സംഗീതം പകർന്ന് വൈക്കം വിജയലക്ഷ്മി ആലപിച്ച "അമ്മ മടങ്ങി മറഞ്ഞു പോയി "എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

നെൽസൺ, സന്തോഷ് കീഴാറ്റൂർ, മനു രാജ്, നാരായണൻകുട്ടി ,വിജയ് ശങ്കർ, ബിനീഷ് ഭാസി, കോട്ടയം പുരുഷൻ, കോഴിക്കോട് ജയരാജ്, രമേഷ് കുറു മശ്ശേരി, സുന്ദർ പാണ്ഡ്യൻ, ടോണി, കോബ്രാ രാജേഷ്, അശോകൻ ശക്തി കുളങ്ങര, ശ്രീജിത്ത്, പ്രവീൺ കൊടുന്തറ,വിശ്വംഭരൻ, ശ്രീധരൻ, അഭിലാഷ്, അഞ്ജലി നായർ, കുളപ്പുള്ളി ലീല ,സീമ ജി നായർ, തസ്ലീമ, അംബികാ മോഹൻ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഒപ്പം,നടൻ ജയസൂര്യയുടെ സഹോദരിയുടെ മകൻ അതുൽ കൃഷ്ണ,  ഹിറ്റ് ആൽബങ്ങളിലൂടെ ശ്രദ്ധേയനായസലിംകോടത്തൂർ, തമിഴിലെ സൂപ്പർ ഹിറ്റായ രാക്ഷസയിലെ താരമായ വിനോദ് സാഗർ, . ശ്രീപദം സീരിയൽ ഫെയിം  തസ്ലീമ തുടങ്ങിയവരും ആദ്യമായി ഈ ചിത്രത്തിൽഅഭിനയിക്കുന്നുണ്ട്

സരസ്വതി ഫിലിംസിന്റെ ബാനറിൽ ബിജോയ് ബാഹുലേയൻ നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം നജീം ഷാ,പ്രശാന്ത് മാധവൻഎന്നിവർനിർവ്വഹിക്കുന്നു.രൂപേഷ് കല്ലിങ്കൽ,ബിജോയ് ബാഹുലേയൻ എന്നിവർ ചേർന്ന്തിരക്കഥ,സംഭാഷണമെഴുതുന്നു.കവിത-അനിൽ പുതുവയൽ.കല-അനീഷ് കൊല്ലം,മേക്കപ്പ്-ബിനോയ് കൊല്ലം,വസ്ത്രാലങ്കാരം-അസീസ് പാലക്കാട്,ആന്റണി വെെറ്റില,നൃത്തം-ഇംത്യാസ് അബൂബക്കർ,അജീഷ്,പരസ്യക്കലയെല്ലോടൂത്ത്,പ്രൊഡക്ഷൻ ഡിസെെനർ-അമ്പിളി.
പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.