വിശ്വ ഹാസ്യചക്രവർത്തിയുടെ സന്നിധാനത്തിലേക്ക്....



ചിലപ്പോൾ നമ്മളൊക്കെ തുടർച്ചയായി ചിരിച്ചു തുടങ്ങിയത് സിനിമകളിലൂടെ
യാകാം. എന്നാൽ നിശ്ചയമായുംനിശ്ശബ്ദചിത്രങ്ങളിലൂടെ ലോകത്തെ ചിരിപ്പിച്ച ഇന്നും ചിരിചക്രവർത്തിയായി നമ്മുടെ മനസ്സിൽ നിന്നു വേർപെടാത്ത ഒരു രൂപമുണ്ട്.

ചാർലി ചാപ്ലിൻ: ലോകജനതയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ചാർലി ചാപ്ലിൻ തന്നെയാണന്നതിൽ സംശയമില്ല. പിന്നീടു
ണ്ടായിട്ടുള്ളഎല്ലാശബ്ദചിരിപ്പടങ്ങളും ചാർലി- ചിരിവിദ്യയുടെ അനുകരണങ്ങളായിരുന്നു അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സിനിമകളിലെ സ്വാധീനം  ഉപയോഗിച്ചായിരുന്നു എന്നുറപ്പിച്ചു പറയാം.

ചാർലി ചാപ്ലിൻ ജനിച്ചത് ലണ്ടനിൽ. ചലച്ചിത്രത്തിലൂടെ ജീവിച്ചത് അമേരിക്കയിൽ അല്ലെങ്കിൽ ജോലിചെയ്തത് ഹോളിവുഢിൽ,അവസാനകാലം  ചെലവഴിച്ചത്
സ്വിറ്റ്സർലാൻഡിൽ. വിശ്രമിക്കുന്നതും അവിടുത്തെ സെമിത്തേരിയിൽ. 

അങ്ങനെ എൺപത്തേഴു വർഷത്തെ ചിരിജീവിതമാണ് നമ്മൾ പഠിക്കുന്നത്.    സ്വിറ്റ്സർലാൻഡിൽ ഇങ്ങനെ ഒരു ലോകപ്രശസ്തൻ്റെ പ്രാധാന്യമുണ്ടെങ്കിൽ അതും നമ്മളെ സ്വാധീനിച്ച അല്ലെങ്കിൽ ചിരിമനസ്സുതന്നു നമുക്ക് കൂടുതൽ ആയുസ്സു പ്രദാനം ചെയ്ത ഒരു പ്രതിഭയുടെ സാമീപ്യാനുഭൂതിവിടർത്തുവാൻ അവിടെ ഓടിയെത്തുക തന്നെ വേണം.

വിനോദവിജ്ഞാന യാത്രകൾ എനിക്ക്നല്ലക്ഷീണംവരുത്തിയിരുന്നു. അതു കൂടെയുള്ളവരെ അറിയിക്കാതെസ്വാഭാവികമായ ഒരു നല്ല വിശ്രമം എനിക്കു വേണ്ടിവന്നു എന്നതു സത്യമാണ്. അതുകൊണ്ട് കൂടുതൽ ദൂരയാത്രകൾക്കു മന:പ്പൂർവം കടിഞ്ഞാണിട്ടു എന്നതുമൊരു സത്യം. മനസ്സിൽ വെമ്പുന്നത് കൂടുതൽ യാത്രയും യാത്രാനുഭവങ്ങളും വേണമെന്നുതന്നെയാണ്.

എൻ്റെ മനസ്സ് സന്തോഷത്തിനുവേണ്ടി കൊതിക്കുന്ന ഒന്നാണെന്നു മകൾ വിനീതയ്ക്കു നേരത്തെ അറിയാം .മരുമകൻ ഡാനി ആ സന്തോഷത്തിനു സകല പ്രയത്നങ്ങളും നടത്തുന്നുണ്ട്. കൊച്ചു മകൾ സ്നേഹക്ക് എട്ടുവയസ്സിൻ്റെ അറിവിനേക്കാൾ ഉപരിയാണ്.
അതുകൊണ്ടായിരിക്കണം എനിക്ക് യാത്രക്കുള്ള പ്രോത്സാഹനങ്ങൾനൽകുന്നത്
വത്സയുടെപ്രതീക്ഷകൾക്കപ്പുറം ആണീയാത്രകൾ.
അതുകൊണ്ട് ആകാംക്ഷ ദ്വതിപ്പിക്കുന്ന സംതൃപ്തിയുണ്ട് എൻ്റെ ഭാര്യക്കും. എനിക്കോ കണ്ടാലും കണ്ടാലും മതിയാകാത്ത ആർത്തി.

പുതിയ സ്ഥലങ്ങൾ കാണുന്നതിൽ അതാണു ജീവിത പരിചയം എന്നു വിശ്വസിക്കുന്ന ഒരുവനാണു ഞാൻ. ഇപ്പോൾ ക്ഷീണമെല്ലാം വിട്ടകന്നു. ചാർലി ചാപ്ലിൻ്റെ കാര്യം ഡാനി എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആനന്ദലബ്ധിക്കിനിയെന്തുവേണം!. അങ്ങോട്ടേക്കാകാം ഇനിയത്തെ യാത്ര.

ചാർലി ചാപ്ലിൻ്റെ ഒരു ചലച്ചിത്രം ഹോംസ്ക്രീനിൽ കണ്ടിട്ടാണ് യാത്ര. സ്നേഹ ആദ്യമായിട്ടാണ് ചാപ്ലിൻ്റെ ചലച്ചിത്രം കാണുന്നത് അതുകൊണ്ടൊരു ആവേശം മോൾക്കുണ്ടായിട്ടുണ്ട്.

1889 ഏപ്രിൽ 12നു  ഇംഗ്ലണ്ടിലാണു(London)ജനനം.  മരണം 1977 Dec 25 നു ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു  മരണം സ്വിറ്റ്സർലാൻഡിലെ  മനോയിർ ഡി.ബാൻ (Manoir De Ban)എന്ന സ്ഥലത്ത്. അപ്പോൾ 87 വയസ്സായിരുന്നു.

അദ്ദേഹത്തിൻ്റെ സ്വന്തം വീടും പരിസരവും ഒരു മ്യൂസിയമായി നിലനിർത്തിയിരിക്കുന്നു.
അദ്ദേഹത്തിൻ്റെചലച്ചിത്രസംഭവങ്ങൾ വ്യക്തമാക്കുന്ന ഉപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ച സാധനങ്ങൾ എല്ലാം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.സ്റ്റുഡിയോ റൂമുകളാണ് അവിടെ കാണുന്നത്.ആദ്യംകയറുമ്പോൾ ഒരു തീയേറ്റർ.അവിടെ അദ്ദേഹത്തിൻ്റെ പല ചിത്രങ്ങളുടെയും ഏതാനം ഭാഗങ്ങൾ. അതു കാണുമ്പോൾ ഇപ്പോ പ്രസിദ്ധനായ ചാർളിയുടെജീവിതാനുഭവങ്ങൾ ആയി. അതു കഴിഞ്ഞു നടക്കുമ്പോൾസ്റ്റുഡിയോയ്ക്കാവശ്യമായ ചാർലി ചാപ്ലിൻ പടങ്ങളിലെ സെറ്റിംഗ്സുകൾ കടന്നുവന്ന കാലഘട്ടങ്ങളിലെ ഫോട്ടോകൾ.

ദരിദ്രനായി ജനിച്ചു സർവസമ്പന്നനായി ജീവിച്ചുമരിച്ച ചാർലിയുടെ ഭവനവും അടുത്തുണ്ട്. അദ്ദേഹം ഉപയോഗിച്ച എല്ലാസാധനങ്ങളും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഓരോ മുറികളും ഫർണ്ണിച്ചറുകളും എല്ലാം. ആ യുഗപ്രഭാവൻ്റെ സാന്നിധ്യം അനുഭവപ്പെടുന്നജീവിതാനുഭവങ്ങൾജീവിക്കുന്നസ്ഥലങ്ങളിലൂടെ ഏതാനം മണിക്കൂർ ചിലവഴിക്കാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ജീവിതത്തിൻ്റെ സഫലതയായികണക്കാക്കുന്നതിൽ അതിശയോക്തിയില്ല.


തോമസ് എബ്രഹാം 
മാക്കാംക്കുന്ന് 
പത്തനംതിട്ട .

No comments:

Powered by Blogger.