" ഒരു ജാതി മനുഷ്യൻ " റിലീസിന് ഒരുങ്ങി....

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന 'ഒരു ജാതി മനുഷ്യൻ' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. 

നിയാസ് ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, ജെയിംസ് ഏലിയ എന്നീ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്.

കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് - രസന്ത്,പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് - നിഷാബ് - ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്, 

പി ആർ ഒ: പി.ശിവപ്രസാദ്.

No comments:

Powered by Blogger.