ദുൽഖർ സൽമാൻ്റെ പുതിയ ചിത്രം ആഗസ്റ്റ് പതിനേഴിന് തുടങ്ങും. സംവിധാനം :പ്രവീൺ ചന്ദ്രൻ.

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ പ്രവീൺചന്ദ്രൻ  ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനേഴിന് കണ്ണൂരിൽ തുടങ്ങും .

ദുൽഖർ സൽമാൻ്റെ  തന്നെ ചിത്രമായ കുറുപ്പിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു  പ്രവീൺ ചന്ദ്രൻ. കുഞ്ഞിരാമായണം പ്രീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപാണ്  തിരക്കഥ ഒരുക്കുന്നത്. 

ഈ ചിത്രത്തിൻ്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല . 
എറണാകുളം ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. തുടർച്ചയായ 45 ദിവസമാണ് ചിത്രത്തിൻ്റെ  ആദ്യത്തെ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.