" ആനന്ദം പരമാനന്ദം " ഷാഫി-സിന്ധുരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ മമ്മൂട്ടി റിലീസ് ചെയ്തു.



ഷാഫി സംവിധാനം ചെയ്യുന്ന  ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു.സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ക്ലീൻ ഫാമിലിഹ്യുമർഎൻ്റെർടൈനറാണ് ഈ ചിത്രം.

സപ്തതരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ, ജയ ഗോപാൽ,കെ.മധുഎന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഅനഘ
നാരായണൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) നായികയാകുന്നു .അജു വർഗീസും ബൈജു സന്തോഷും മറ്റുരണ്ടുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
ഗോവിന്ദ് പൈ ( പറവ ഫെയിം) സാമിഖ്, കൃഷ്ണചന്ദ്രൻ ,വനിത കൃഷ്ണചന്ദ്രൻ നിഷാ സാരംഗ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്.മനോജ് പിള്ളയാണു ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - വി .സാജൻ .
കലാസംവിധാനം -അർക്കൻ. മേക്കപ്പ് പട്ടണം റഷീദ്.കോസ്റ്റ്യും ഡിസൈൻ.സമീരാസനീഷ്.
ചീഫ്അസ്സോസ്സിയേറ്റ്ഡയറക്ടർ - റിയാസ്.അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജീവ് ഷെട്ടി.
പ്രൊഡക്ഷൻ മാനേജേഴ്സ് -- ശരത്, അന്ന.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.

കൊല്ലങ്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സപ്ത തരംഗ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. 

വാഴൂർ ജോസ്.

No comments:

Powered by Blogger.