" എല്ലാം സെറ്റാണ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒക്ടോബറിൽ റിലീസ് ചെയ്യും .

ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച് നിർമ്മിച്ച് വിനു ശ്രീധർ സംവിധാനം ചെയ്യുന്ന " എല്ലാം സെറ്റാണ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ  അബാം ചെൽസിയ ഹോട്ടലിൽ വച്ച്  പ്രശസ്ത നിർമ്മാതാവ് ബാദുഷ റിലീസ് ചെയ്തു. 

ചടങ്ങിൽപ്രമുഖസംവിധായകരായ സിദ്ദീഖ്,മേജർ രവി, ജിബു ജേക്കബ്,എം.പത്മകുമാർ,
സോഹൻസീനുലാൽ,ജയകൃഷ്ണൻഎന്നിവർമുഖ്യാതിഥികളായിരുന്നു.

ആംസ്റ്റർഡാംമൂവിഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിച്ച ആദ്യ ചിത്രമാണ് "എല്ലാം സെറ്റാണ്".വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ബിബിൻ ജോസ്,സുമേഷ് ചന്ദ്രൻ, ഷൈജോ അടിമാലി, അനീഷ് ബാൽ, കിഷോർ മാത്യു എന്നിവർകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്നേഹ,ചൈത്രപ്രവീൺ,രേഷ്മ രഞ്ജിത്ത്,ചിത്ര,ജ്യോതിക,അനന്തു, സുനിൽ കലാബാബു, രാജീവ് രാജൻ,വരുൺ ജി പണിക്കർ,നിധീഷ്ഇരിട്ടി,ഹാരിസ് മണ്ണഞ്ചേരി,അമൽ മോഹൻ,അശ്വൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമൽതോമസ്ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മഹേഷ് ഗോപാലിന്റെ വരികൾക്ക് പി.എസ് ജയഹരി ഈണം പകരുന്നു.കോപ്രൊഡ്യൂസേഴ്സ്
ഹെലീൻ,പ്രൊഡ്യൂസർ-ഫാസിൽ കാട്ടുങ്കൽ,എഡിറ്റർ-രതീഷ് മോഹൻ,മേക്കപ്പ്- രജീഷ് ആർ പൊതാവൂർ വസ്ത്രാലങ്കാരം-സുകേഷ് താനൂർ,ചീഫ് അസോസിയേറ്റ്ഡയറക്ടർ+
നവാസ് അലി,വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, ഡിഐ കളറിസ്റ്റ്ജോജിപാറക്കൽ,സൗണ്ട് ഡിസൈൻ&മിക്സിംഗ് - ആശിഷ്ഇല്ലിക്കൽ.പ്രൊഡക്ഷൻ കൺട്രോളർ- ഹോച്മിൻ കെ.സി, പരസ്യ കല-ആർട്ടോ കാർപസ്. 

ഒക്ടോബറിൽ " എല്ലാം സെറ്റാണ്"തിയേറ്ററുകളിൽ എത്തും. 

No comments:

Powered by Blogger.