ധനുഷിൻ്റെ റോമാൻ്റിക് ഫാമിലി ഡ്രാമയാണ് " തിരുച്ചിദ്രമ്പലം". മികച്ച അഭിനയവുമായി നിത്യമോനോൻ .ധനുഷ് ,നിത്യ മേനോൻ, ഭാരതിരാജ, പ്രകാശ് രാജ് , എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി മിത്രൻ ആർ.ജവഹർ രചനയും  സംവിധാനവും നിർവ്വഹിക്കുന്ന റൊമാൻ്റിക് ഫാമിലി ചിത്രമാണ്   " തിരുച്ചിദ്രമ്പലം " .

ചെന്നൈയിൽ ഒരു ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന " പഴം " എന്ന തിരുച്ചിദ്രമ്പലവും 
( ധനുഷ് ), സുഹൃത്തായ ശോഭനയും ( നിത്യ മേനോൻ)  അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്  ചിത്രത്തിൻ്റെ പ്രമേയം .ജീവിതത്തിൽ വിജയിക്കാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളായി ധനുഷ് മുൻപും പല ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.അത്തരത്തിലുള്ള ഒരു പതിവ് വേഷം തന്നെയാണ് പഴവും. എന്നാൽ എത്ര തവണ ആവർത്തിച്ചാലും പ്രേക്ഷകർക്ക്മടുപ്പുളവാക്കാത്ത രീതിയിൽ " പഴ"ത്തെ അനായാസകരമായും ഗംഭീരമായുംഅവതരിപ്പിക്കുവാൻ ധനുഷിന് കഴിഞ്ഞു. 

ധനുഷിന്റെ പഴവും നിത്യ മേനോന്റെ ശോഭനയും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം. പുതുമകൾ ഇല്ലാത്തകഥയും,ഊഹിക്കാവുന്ന കഥാഗതിയും ആണെങ്കിലും പ്രേക്ഷകരെ പൂർണ്ണമായും
ആസ്വദിക്കാനുള്ളവകനൽകിയാണ്സംവിധായകൻ മിത്രൻ ആർ. ജവഹർ ചിത്രം ഒരുക്കിയിരിക്കുന്നത്.

മനോഹരമായ ഡയലോഗുകൾ കൊണ്ട്ഒരുക്കിയതിരക്കഥയാണ്ചിത്രത്തിൻ്റെമറ്റൊരുആകർഷണം.ഏച്ചുകെട്ടലോ കൃത്രിമമോ ഇല്ലാത്ത മനോഹരമായ
ഡയലോഗുകളാണ് ശ്രദ്ധേയം .
സിനിമയിൽ എടുത്തുപറയേണ്ട മറ്റു പ്രകടനങ്ങൾ പ്രകാശ് രാജിന്റെയും ( ഇൻസ്പെകർ നീലകണ്ഠൻ ), ഭാരതിരാജ ( തിരുച്ചിദ്രബലം സിനിയർ)
യുടെതുമാണ്. നിത്യ മേനോനെ കൂടാതെ പ്രിയഭവാനി ശങ്കറും രാശിഖന്നയും  ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്.

ഈ സിനിമയിൽ ഏറെ ഗുണം ചെയ്യുക നിത്യമേനോന് തന്നെയാണ്.ഇടവേളക്കുശേഷം തിരിച്ചെത്തിയ ധനുഷ് അനുരുദ്ധ്  കോംബോയിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി.രാശി ഖന്ന 
( അനുഷ)  ,പ്രിയ ഭവാനി ശങ്കർ
 ( രഞ്ജിനി ) , മുൻഷി കാന്ത് ( സുബ്ബയ്യ ) , ശ്രീരഞ്ജിനി ( ശോഭനയുടെ അമ്മ )  ,സ്റ്റൻഡ് സിൽവ ( കിഡ്നാപ്പർ) , നിഷ ( സുബ്ബയ്യയുടെ ഭാര്യ) ,വി.ജെ പാപ്പു ( ശോഭനയുടെ
സഹോദരൻ ) ,എ.രേവതി 
( വല്യമ്മ) എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

സംഗീതവും പശ്ചാത്തല സംഗീതവും അനിരുദ്ധ് രവി ചന്ദറും, ഛായാഗ്രഹണം ഓം പ്രകാശും, എഡിറ്റിംഗ് പ്രസന്ന ജി.കെ.യും,ആക്ഷൻസംവിധാനം ശിൽവയും നിർവ്വഹിക്കുന്നു. സൺ പിക്ച്ചേഴ്സ് ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.കേരളത്തിൽ മാജിക്ഫ്രെയിംസാണ്  ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.  

റൊമാൻറിക് കോമഡി സിനിമകൾഇഷ്ടപ്പെടുന്നവർക്ക്പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ഒരു എന്റർടൈനർ തന്നെയാണ് "തിരുച്ചിദ്രമ്പലം". 

Rating : 3.5/ 5.
സലിം പി. ചാക്കോ .
cpK desK .No comments:

Powered by Blogger.