കോമഡി പശ്ചാത്തലത്തിലുള്ള ഫീൽ ഗുഡ് സിനിമയാണ് " സബാഷ് ചന്ദ്രബോസ് ! " .






വി. സി. അഭിലാഷ് സംവിധാനം ചെയ്ത " സബാഷ്‌ ചന്ദ്രബോസ്! " തിയേറ്ററുകളിൽ എത്തി. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവരാണ്  മുഖ്യവേഷത്തിൽ എത്തിയിരിക്കുന്നത്. 

1986ൽ നെടുമങ്ങാട് പശ്ചാത്തലമാക്കിയാണ് ചിത്രത്തിൻ്റെ പ്രമേയം .
ആ കാലയളവിൽ ചുരുക്കം ചില വിടുകളിലാണ് ടി.വി ഉണ്ടായിരുന്നത്. രതീന്ദ്രൻ്റെ
 ( ജോണി ആൻ്റണി ) വീട്ടിൽ ബ്ലാക്ക് & വൈറ്റ് ടി.വി ഉണ്ടായിരുന്നു. രതീന്ദ്രൻ്റെ അയൽക്കാരനാണ് 
ചന്ദ്രബോസ് ( വിഷ്ണു ഉണ്ണികൃഷ്ണൻ). ചന്ദ്രബോസി
ൻ്റെ പ്രണയവും ,ടി.വിയെ ചൊല്ലി ഉണ്ടാകുന്ന പ്രശ്നങ്ങളും ,ജാതിയും, തൊഴിൽ സമരങ്ങളും എല്ലാം ഈ സിനിമയുടെ പ്രമേയത്തിൽ ചൂണ്ടികാണിക്കുന്നു.പൊതു
സമൂഹത്തിൻ്റെ മുന്നിൽ വെച്ച് സ്വന്തമായി ടി.വി വാങ്ങുമെന്ന ചന്ദ്രബോസിൻ്റെ പ്രഖ്യാപനവും തുടർന്ന് നടക്കുന്ന  സംഭവങ്ങളുമാണ് സിനിമ പറയുന്നത് .

ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.    ജുറാസിക് പാർക്ക്അടക്കമുള്ള വിദേശസിനിമകൾകേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസാണ് ഈ  ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ " കാമുകിപ്പാട്ട് ..."എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം നേടി. 

ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത " ആളൊരുക്ക " ത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "സബാഷ്‌ ചന്ദ്രബോസ് ". "  ഉണ്ട" , " സൂപ്പർ ശരണ്യ" എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ഈ ചിത്രത്തിനുവേണ്ടിഛായാഗ്രഹണം നിർവഹിക്കുന്നു.
സംവിധായകനായ വി.സി അഭിലാഷ്, അജയ് ഗോപാൽ എന്നിവരാണ്  ഗാനരചന ഒരുക്കിയിട്ടുള്ളത് .

എഡിറ്റിംഗ്സ്റ്റീഫൻ മാത്യുവും, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണിയും,ആർട്ട്‌സാബുറാമും , മിക്സിങ്ങ്ഫസൽ എ ബക്കറും,സൗണ്ട്ഡിസൈൻ
ഷെഫിൻ മായൻ,ഡി ഐ-സൃക് വാര്യർഎന്നിവരും,വസ്ത്രലങ്കാരം അരുൺ മനോഹറും , മേക്കപ്പ്സജി കോരട്ടിയും , എക്സിക്യൂട്ടീവ്പ്രൊഡ്യൂസർവർഗീസ് ഫെർണാണ്ടെസും  പ്രൊഡക്ഷൻ കൺട്രോളർഎസ് എൽ പ്രദീപും,കൊറിയോഗ്രാഫി സ്പ്രിംഗ്,ആക്ഷൻ ഡ്രാഗൺ ജെറോഷും,ചീഫ്അസോസിയേറ്റ്ഡയറക്ടർപ്രവീൺ ഉണ്ണി, അസോസിയേറ്റ്ഡയറക്ടർരോഹിത് നാരായണൻ,അരുൺ വിജയും, വി.എഫ്എക്സ്ഷിനു, സബ് ടൈറ്റിൽ വൺ ഇഞ്ച് വാര്യർ, ഡിസൈൻ ജിജു ഗോവിന്ദൻ,സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ, പി.ആർ.ഓ വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ കൊള്ളാവുന്ന സിനിമയാണിത്. കോമഡിയും, സസ്പെൻസും ഒക്കെ ചേർന്ന ഒരു കുടുംബചിത്രമാണിത്. തിരുവനന്തപുരം ഭാഷയാണ് കഥാപാത്രങ്ങൾസംസാരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .

വിഷ്ണു ഉണ്ണിക്യഷ്ണൻ 
ചന്ദ്രബോസായും ,ജാഫർ ഇടുക്കി ഗഞ്ചർ ചെട്ടിയാരായും തിളങ്ങി. ഓരോ സിനിമ കഴിയുംതോറും ജോണി ആൻ്റണി തിളങ്ങുകയാണ്. യതീന്ദ്രനായി മികച്ച അഭിനയമാണ് ജോണി ആൻ്റണി
കാഴ്ചവെച്ചിരിക്കുന്നത്. 

ഇർഷാദ് അലി ,കോട്ടയം രമേശ്, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജദാസ്   എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതിഥിതാരമായി ധർമ്മജൻ ബോൾഗാട്ടിയും പ്രേക്ഷക ശ്രദ്ധ നേടി. 

പഴകാലചരിത്രവും അന്നത്തെ ജീവിത രീതികളും നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. 
വി.സി. അഭിലാഷിൻ്റെ മറ്റൊരു ഫീൽ ഗുഡ് സിനിമയാണ് " സബാഷ് ചന്ദ്രബോസ്! " .

Rating : 3.5 /5.
സലിം പി. ചാക്കോ .
cpK desK.

 
 
 
 

No comments:

Powered by Blogger.