സംഗീത സംവിധായകനും ഗിത്താറിസ്റ്റും ഗാനരചയിതാവുമായ ജോണ്‍ പി. വര്‍ക്കി ( 52 )അന്തരിച്ചു.

സംഗീത സംവിധായകനും ഗിത്താറിസ്റ്റുംഗാനരചയിതാവുമായ ജോണ്‍ പി വര്‍ക്കി ( 52 )അന്തരിച്ചു.  വീട്ടില്‍ കുഴഞ്ഞുവീണതിനേത്തുടർന്നാണ് മരണം സംഭവിച്ചത്. 

'നെയ്ത്തുകാരന്‍', 'കമ്മട്ടിപാടം', 'ഒളിപോര്', 'ഉന്നം', 'ഈട', 'പെന്‍കൊടി' എന്നിവയാണ് ജോണ്‍ പി.വര്‍ക്കി സംഗീതം നിർവ്വഹിച്ച  മലയാള ചിത്രങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദിസിനിമകൾക്കായി സംഗീതംഒരുക്കി.കമ്മട്ടിപ്പാടത്തിലെ "പറ...പറ", "ചിങ്ങമാസത്തിലെ' പാട്ടുകൾക്കാണ് ജോൺ ആണ്. സംഗീതം നൽകിയത്.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനം പൂർത്തിയാക്കിയ അദ്ദേഹം ഗിത്താറിസ്റ്റായി കരിയർ ആരംഭിച്ചു. 1995 ല്‍ ഏവിയല്‍ റോക്ക് ബാന്റിന് തുടക്കം കുറിച്ചു. രണ്ടായിരത്തില്‍ ഏവിയല്‍ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായിമാറിയിരുന്നു. ഇപ്പോഴും ഏവിയല്‍ ബാന്റിന് നേതൃത്വം നല്‍കുന്നുണ്ട്. 


No comments:

Powered by Blogger.