" 5ൽ ഒരാൾ തസ്കരൻ " ടീമിൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ.

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ നിർമ്മിച്ച്  
സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " അഞ്ചിൽ ഒരാൾ തസ്കരൻ ".

മമ്മൂട്ടിയെയുംമോഹൻലാലിനെയും വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സോമൻ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണിത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കട്ടരാമൻ. തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. സ്ക്രിപ്റ്റ്  അസോസിയേറ്റ് പ്രസാദ് പണിക്കർ.

ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്നചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിൻെറ തലത്തിലേക്ക്കൊണ്ടെത്തിക്കുന്ന പ്രമേയമാണ് "  അഞ്ചിൽ   ഒരാൾ തസ്കരൻ " .

ഇന്ദ്രൻസ്, രൺജി പണിക്കർ,
കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ്  രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, തിരു, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. മണികണ്ഠൻ പി.എസ്. ഛായാഗ്രഹണവും  സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. 

പി. കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട്ട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.വിനോദ് പ്രഭാകർ (സാമ)സംഘട്ടന സംവിധാനം. നൃത്തം സഹീർ അബ്ബാസ്. പരസ്യകല സത്യൻസ്. പ്രൊഡ ക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.പ്രൊഡക്ഷൻ  എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്.പ്രൊഡക്ഷൻ മാനേജർ വിപിൻ മാത്യു പുനലൂർ.വാർത്തകൾ: 
ഏബ്രഹാം ലിങ്കൺ. 

സലിം പി. ചാക്കോ .
cpK desK .

 
 
 
 
 

No comments:

Powered by Blogger.