തമിഴ് സംവിധായകന്‍ മണി നാഗരാജ് (49) അന്തരിച്ചു.

തമിഴ് സംവിധായകന്‍ മണി നാഗരാജ്(49)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.  പുതുതായി സംവിധാനം ചെയ്ത 'വാസുവിന്‍ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് അന്ത്യം. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 'വാസുവിന്‍ ഗര്‍ഭിണികള്‍'.

ഗൗതം വാസുദേവ് മേനോന്റെ സംവിധാനസഹായിയായിയായിരുന്ന മണി നാഗരാജ്, 2016ല്‍ ജി.വി.പ്രകാശ് നായകനായ 'പെന്‍സില്‍'എന്നചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 

No comments:

Powered by Blogger.