" കുടുക്ക് 2025 " ആഗസ്റ്റ് 25ന് തീയേറ്ററുകളിൽ എത്തും.


കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു, പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളുംടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യ കതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് കുടുക്ക്2025 എന്ന ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്.

എസ്.വി.കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾപൂർത്തിയായിരിക്കുന്നു,കുറച്ചുസാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയംപ്രേഷകരികിലേക്ക് എത്തിക്കുവാനാണ്സംവിധായകനായ ബിലഹരിയുടെ ശ്രമം.
മാരൻഎന്നചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുള്ള ചിലരുടെ ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെചൂണ്ടിക്കാണിക്കുന്നത്.

മനഷ്യ ജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും
ക്ലൈമാക്സിലേക്കെത്തുമ്പോൾ ആക്ഷൻ ത്രില്ലറിൻ്റെ 'സ്വഭാവം കൈവരിക്കുകയും ചെയ്യുന്നുഈചിത്രം.മലയാളത്തിൽ ഇന്നുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രമേയം എന്നതു തന്നെ ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നതും.
എസ്.വി.കൃഷ്ണ ശങ്കറാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷൈൻ ടോം ചാക്കോ, അജു വർഗീസ്, രലുനാഥ് പലേരി, ദുർഗാ കൃഷ്ണ ,റാംമോഹൻ, സാ സ്വീക, എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം - ഭൂമി, മണികണ്ഠൻ അയ്യപ്പ .ഛായാഗ്രഹണം - അഭിമന്യുവിശ്വനാഥ്.
എഡിറ്റിംഗ് - കിരൺ ദാസ്.
പശ്ചാത്തല സംഗീതം.ഭൂമി, മുജീബ് മജീദ്.കലാസംവിധാനം -ഇന്ദു ലാൽ, അനൂപ്,
ചമയം: സുനിൽ നാട്ടക്കൽ, മുത്തലിബ്,വസ്ത്രാലങ്കാരം. ഫെമിന ജബ്ബാർസംഘട്ടനം വിക്കി .എസ്.വി.കെ., ബിലഹരി, ദീപ്തി റാം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.