ദിലീപ് - അരുൺ ഗോപി ചിത്രത്തിൻ്റെ പൂജ നാളെ ( സെപ്റ്റംബർ 1) കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ രാവിലെ ഒൻപതിന്.

ഒരു ദിലീപ് ചിത്രവുമായി വീണ്ടും  എത്തുകയാണ് സംവിധായകൻ അരുൺ ഗോപി. ദിലീപിനൊപ്പം തമന്ന
അഭിനയിക്കുന്നു എന്ന് അറിയുന്നു. ഉദയ്ക്യഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. വിനായക അജിതാണ് ചിത്രം നിർമ്മിക്കുന്നത്. 

നാളെ ( സെപ്റ്റംബർ ഒന്ന് ) രാവിലെ ഒൻപതിന് കൊട്ടരക്കര ഗണപതി ക്ഷേത്രത്തിൽ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കും . 
ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും നാളെ  ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ " രാമലീല" .ഏറെ പ്രതിസന്ധികൾക്ക് നടുവിൽ റിലീസ് ചെയ്ത  ദിലീപ് ചിത്രം "രാമലീല"   ബോക്സ് ഓഫീസിൽവമ്പൻകളക്ഷനാണ്നേടിയെടുത്തത്.  
നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ചിത്രം നൂറുകോടി ക്ലബ്ബിൽ  കയറിയെന്നും പ്രഖ്യാപിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ഈ  ചിത്രത്തിന് തിരക്കഥ 
ഒരുക്കിയത് അന്തരിച്ച തിരക്കഥാകൃത്ത്സച്ചിയായിരുന്നു

സലിം പി .ചാക്കോ .


 

No comments:

Powered by Blogger.