" The Warrior " ആക്ഷൻ ത്രില്ലർ സിനിമ .

രാം പൊതിനേനി ,ക്യതി ഷെട്ടി , ആദി പിനിസെറ്റി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് " ദി വാരിയർ " .ലിംഗുസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് ,തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങി. 

സത്യ ഒരു ഡോക്ടറാണ്. റോഡിൽ കുത്തേറ്റ് കിടക്കുന്ന യുവാവിനെ അശുപുത്രിയിൽ  കൊണ്ട് വന്ന്ചികിൽസിക്കുന്നു. ആദിയുടെ ആളുകൾ ആ യുവാവിനെ ആശുപുത്രിയിൽ  വന്ന് കൊല്ലുന്നു. സത്യ ഗുരുവിനെതിരെ ശബ്ദ മുയർത്തുന്നു. രണ്ട് വർഷത്തിന് ശേഷം ഗുരുവിനോട് പ്രതികാരം ചെയ്യാനായി ഡി.വൈ. എസ്.പി യായി സത്യ തിരിച്ച് എത്തുന്നു. സത്യയും ഗുരുവും തമ്മിലുള്ള പോരാട്ടമാണ് സിനിമ പറയുന്നത്. 

റാം പൊതിനേനി ( ഡോ. സത്യ), ഗുരു ( ആദി പിനി സെറ്റി ), വിസിൽ മഹാലക്ഷമി ( കൃതി ഷെട്ടി ) ,സവർണ്ണ ( അക്ഷര ഗൗഡ ) ,സത്യയുടെ അമ്മ ( നാദിയ മൊയ്തു ) എന്നിവരോടൊപ്പം ജയപ്രകാശ്, ദിവ്യ ശ്രീപാദ ,നാഗ മഹേഷ്, രാമചന്ദ്രൻ ദുരൈരാജ്, രാഘവൻ ,ജോൺ വിജയ്, മലയാളി താരങ്ങളായ ലാൽ, ശ്രീകുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സുജിത് വാസുദേവ് ഛായാ ഗ്രഹണവും ,ദേവി ശ്രീ പ്രസാദ് സംഗീതവും നിർവ്വഹിക്കുന്നു. 70 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം ശ്രീനിവാസ ചിറ്റൂരിയാണ്നിർമ്മിച്ചിരിക്കുന്നത്. E4 എൻ്റെർടെയ്ൻമെൻ്റ് അണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത്. 

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.