" Two Men " ആഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ എത്തും.



നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന  കഥാപാത്രങ്ങളാക്കി
കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന " റ്റൂ മെന്‍ " ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ എത്തും 

രൺജി പണിക്കർ,സാദ്ദിഖ്,
സുധീർ കരമന,സോഹൻ സീനുലാൽ,ബിനു പപ്പു,മിഥുൻ രമേശ്,സുനിൽ സുഖദ,ഡോണീ ഡേർവിൻ,ലെന,അനുമോൾ,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവല്‍ ക്രൂസ്  ഡാർവിൻ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.
സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.എഡിറ്റർ-വി സാജൻ.

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ
ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെഅടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറുശതമാനവും ദുബായ് യിലാണ് ചിത്രീകരിച്ചത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഡാനി ഡാർവിൻ,ഡോണീ ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോയൽ ജോർജ്ജ്, മേക്കപ്പ്-സജീർ കടക്കൽ,വസ്ത്രാലങ്കാരം-
അശോകൻ ആലപ്പുഴ,
എഡിറ്റർ-വി സാജൻ,
കളറിസ്റ്റ്-സെൽവിൻ വർഗ്ഗീസ്,സൗണ്ട് ഡിസൈൻ-ബിജുമോൻടിബ്രുസി,ഫിനാൻസ് കൺട്രോളർ-അനൂപ് എം.,പി ആർ ഒ- എ എസ് ദിനേശ്.


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.