നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) അട്ടപ്പാടിയിൽ ഓഗസ്റ്റ് 7 മുതൽ 9 വരെ നടക്കും. മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു.ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു.
ലോകത്തിലെ തന്നെ ആദ്യ ഗോത്രഭാഷ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് മറ്റൊരു  പ്രത്യേകത.

കേരളത്തിലെ അട്ടപ്പാടിയില്‍ 
2022 ഓഗസ്റ്റ് 7 മുതല്‍ 9 വരെ ചലച്ചിത്രമേള അരങ്ങേറുന്നത്.
വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9നാണ് NTFFന് സമാപനം. 

മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാ൪ മമ്മൂട്ടി  നി൪വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിലെ  ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്രമേള അരങ്ങേറുന്നത്.

NTFFന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ  ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി, സംവിധായകൻ ബി. ഉണ്ണികൃഷ്ണ൯, നിർമ്മാതാവ് എസ്.ജോർജ്, ഡോ. എൻ.എം. ബാദുഷ ,ആരോമ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Powered by Blogger.