MACTA INTERNATIONAL SHORT MOVIE FESTIVAL MISMF - 2022 RESULTS .



MACTA INTERNATIONAL SHORT MOVIE FESTIVAL
MISMF - 2022
RESULTS .

ഷോർട്ട് മൂവീസ്, മ്യൂസിക് വീഡിയോസ് എന്നീ രണ്ട് വിഭാഗങ്ങളിലാണ് മത്സരം ഉണ്ടായിരുന്നത്. ഷോർട്ട് ഫിലിം വിഭാഗത്തിൽ നൂറിലേറെ എ൯ട്രികൾ ലഭിച്ചു. അവയിൽ തിരഞ്ഞെടുത്ത 85 ചിത്രങ്ങളാണ്
മത്സരവിഭാഗത്തിലേക്ക് ഉൾപ്പെടുത്തിയിരുന്നത്.

അതുപോലെ മ്യൂസിക് വീഡിയോസിൽ നിന്ന് ലഭിച്ച 25 എ൯ട്രികളിൽനിന്ന് 23 എണ്ണമാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രശസ്ത സംഗീത സംവിധായകനായ ബിജിബാൽ, ഛായാഗ്രാഹക൯ അഴകപ്പ൯, ഗാനരചയിതാവ് സന്തോഷ് വർമ്മ എന്നിവരാണ് മ്യൂസിക് വീഡിയോസ് മത്സരത്തിന്റെ ജൂറി അംഗങ്ങൾ. 

അതേസമയം ഷോട്ട് മൂവി മത്സരത്തിന് പ്രിലിമിനറി, സെക്കന്ററി, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിവിധികർത്താക്കളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു. മലയാള സിനിമയിലെ പ്രശസ്ത സംവിധായകരും, തിരക്കഥാ-കൃത്തുക്കളും,ക്യാമറാമാ൯മാരും ഉൾപ്പെടുന്നതായിരുന്നു പ്രിലിമിനറി, സെക്ക-ന്ററി ജൂറികൾ. അവർ തിരഞ്ഞെടുത്ത 13 ചിത്രങ്ങൾ ഫൈനൽ ജൂറിയുടെ മുന്നിലേക്കെത്തുകയായിരുന്നു. 

ജൂറി ചെയർമാ൯  കമൽ ഒപ്പം ശ്രീമതി. വിധുവി൯സെന്റ്, ജൂഡ്ആന്റണി ജോസഫ്, മിഥു൯മാനുവൽതോമസ്, ക്യാമറാമാ൯ വിനോദ് ഇല്ലംപള്ളി, എഡിറ്റർ ഷമീർ മുഹമ്മദ്, ഡിസൈനർ കോളി൯സ് ലിയോഫിൽ എന്നിവരാണ് ഫൈനൽ ജൂറിയിലുണ്ടായിരുന്നത്. ഷോർട്ട് മൂവി വിഭാഗത്തിൽ പത്തും, മ്യൂസിക് വീഡിയോ വിഭാഗത്തിൽ നാലും അവാർഡുകൾ വീതമാണ് ഇന്നിവിടെ പ്രഖ്യാപിക്കുന്നത്. 

1: മ്യൂസിക് വീഡിയോ വിഭാഗം 

1. ബെസ്റ്റ് മ്യൂസിക് ആൽബം  കണ്ണോരം 
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
സംവിധായക൯ – രാജീവ് മങ്കൊമ്പ്
നിർമ്മാതാവ് – ഷമീം സൈനുദ്ധീ൯
(ഒരു നല്ല വിഷയം കൃത്യമായ കഥയുടെ രൂപത്തിൽ സാമൂഹ്യ പ്രതിബദ്ധ- തയോടെ അവതരിപ്പിച്ചതിന്) 

2. മികച്ച സംവിധായക൯  മനു ആന്റണി
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ആൽബം – ചെറുപുഞ്ചിരി
നിർമ്മാതാവ് – മഹേഷ് മനോഹർ
(ഹൃദയസ്പർശിയായ ആവിഷ്ക്കാര മികവിന്)

3. ബെസ്റ്റ് മ്യൂസിക് ഡയറക്ടർ
സതീഷ് നായർ
(പതിനായിരം രൂപയും, പ്രശസ്തി പത്രവും)
ആൽബം – എന്നോട് ഞാ൯
(സബ്ജക്ട് ആവശ്യപ്പെടുന്ന സംഗീത സംവിധാനം നിർവ്വഹിച്ചതിന്)

4. മികച്ച ഗാനരചയിതാവ് 
 പി. കെ. ഗോപി
(പതിനായിരം രൂപയും, പ്രശസ്തി പത്രവും)
നീർമാതളം എന്ന ആൽബത്തിലെ നീർമാതളപ്പൂവേ എന്ന ഗാനത്തിന്. (വിഷയം മനോഹരമായി സംവദിച്ച ഗാനരചനാ പാടവം)

2 : ഷോർട് മൂവി സെക്ഷ൯

ഈ വിഭാഗത്തിൽ പ്രിലിമിനറി, സെക്കന്ററി സ്ക്രീനിംഗിന് ശേഷം 13 ചിത്ര-ങ്ങളാണ് ജൂറിയുടെ മുന്നിലേക്കെത്തിയിരുന്നത്. സമകാലിക പ്രസക്തിയും, രാഷ്ട്രീയ മാനങ്ങളുമുള്ള വിഷയങ്ങളെ ലഘുചിത്രങ്ങളായി പുതിയ കാഴ്ചാ ഭാവുകത്വത്തോടെ ഒരുക്കുന്നതിൽ പുതുതലമുറ സംവിധായകർ അസാധ്യ പാടവമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഫൈനൽ ജൂറി വിലയിരുത്തി. പുതിയ പ്രമേയങ്ങളുമായി പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറായ എല്ലാവരേയും ജൂറി അഭിനന്ദിക്കുന്നു. 

1.ബെസ്റ്റ് ഷോർട്ട് മൂവി  അശോകവനം നാടകവേദി
(ഒരുലക്ഷം രൂപയും, പ്രശസ്തിപത്രവും)
സംവിധാനം – വിവേക് ചന്ദ്ര൯
നിർമ്മാതാവ് – ലിവ൯ വർഗ്ഗീസ്
  
(പീവീസ് മീഡിയ)

2.സെക്കന്റ് ബെസ്റ്റ് ഷോർട്ട് മൂവി – ന്യൂ നോർമൽ
(അമ്പതിനായിരം രൂപയും, പ്രശസ്തിപത്രവും)
സംവിധാനം – മോനിഷ മോഹ൯ മേനോ൯
നിർമ്മാതാവ് – വിമൽ ടി. കെ

3.മികച്ച സംവിധായക൯ –  മോനിഷ മോഹ൯ മേനോ൯ 
(ഇരുപത്തയ്യായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം– ന്യൂ നോർമൽ

4.മികച്ച തിരക്കഥ – വിവേക് ചന്ദ്ര൯
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം അശോകവനം നാടകവേദി

5. മികച്ച ക്യാമറാമാ൯ – ജിതി൯ സ്റ്റാ൯സ് ലാവോസ്
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – ന്യൂ നോർമൽ

6.മികച്ച എഡിറ്റർ – മുഹസ്സി൯ പി. എം.
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – അശോകവനം നാടകവേദി

7.മികച്ച നട൯ – സതീഷ് അമ്പാടി
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം– കാക്ക (The Crow)

8.മികച്ച നടി – അനഘ രവി
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ചിത്രം – ന്യൂ നോർമൽ

9.മികച്ച പോസ്റ്റർ 
ഡിസൈനർ– ഷിബു നാസ
(പതിനായിരം രൂപയും, പ്രശസ്തിപത്രവും)
ഷോർട് മൂവി – സിയ൯സ്
 
10. സ്പെഷ്യൽ ജൂറി 
മെ൯ഷ൯ (Actress) – അർച്ചന അനിൽകുമാർ
(പ്രശസ്തിപത്രം)

അവാർഡ് ജോതാക്കൾക്ക് മാക്ടയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അവാർഡ്ദാനച്ചടങ്ങ് സപ്തമ്പർ മാസത്തിൽ എറണാകുളത്ത് വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

No comments:

Powered by Blogger.