" നദികളിൽ സുന്ദരി യമുന "



ധ്യാൻ  ശീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന .സിനിമാറ്റിക്ക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, മുരളി കുന്നുംപുറത്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പണത്തൂർ ഉണ്ണി വെള്ളാറ എന്നിവർ ചേർന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

കണ്ണൂരിൻ്റെ സാമൂഹ്യവും, രാഷ്ടീയവും ഒക്കെ പശ്ചാത്തലമാക്കി രസാ കരമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്., നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, മനോജ്.കെ.യു. ത്രിങ്കളാഴ്ച്ച നിശ്ചയം ഫെയിം) ഭാനു പയ്യന്നൂർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ

ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു '
നായികാനിർണ്ണയം പൂർത്തിയായി വരുന്നു.
മനു മഞ്ജിത്ത്, നിധീഷ് നടേരി എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലി, ഛായാഗ്ദഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അജയൻ മങ്ങാട്. കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ് - ജയൻ പൂങ്കുളംനിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ 
.
സെപ്റ്റംബർ ഇരുപതു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തളിപ്പറമ്പ് ,പയ്യന്നൂർ ഭാഗങ്ങളിലായി ആരംഭിക്കുന്നു,
വിലാസ് കുമാർ- മുരളി -ഉണ്ണി വെള്ളാറ - വിജേഷ് പണത്തൂർ  കുന്നുംപുറത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 


വാഴൂർ ജോസ്: 

No comments:

Powered by Blogger.