പൃഥ്വിരാജ് സുകുമാരൻ - ഷാജി കൈലാസ് ചിത്രം " കാപ്പ " തുടങ്ങി.


തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ "കാപ്പ"യുടെ പൂജയും സ്വിച്ചോൺ കർമ്മവും തലസ്ഥാന നഗരിയായ തിരുവനന്തപുരം, പാളയം വി ജെ ടി ഹാളിൽ നടന്നു.
എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. 

പൃഥ്വിരാജ് ആസിഫ്‌ അലി എ കെ സാജൻ ജിനു വി എബ്രഹാം തുടങ്ങിയ പ്രമുഖ വ്യക്തികളും പൂജാകർമ്മത്തിൽ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഒരു ഇടവേളക്കു ശേഷമാണ് പൃഥ്വിരാജ് തൻറെ ജന്മനാട് കൂടിയായ തലസ്ഥാന നഗരിയിൽ വീണ്ടും ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്.

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച
തിയ്യേറ്റർ ഓഫ് ഡ്രീംസ് ,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെപശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യർ ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യർ അടുത്താഴ്ച ചിത്രത്തിൽ ജോയിൻ ചെയ്യും. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ  ചായഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം, പി.ആർ.ഒ ശബരി.

No comments:

Powered by Blogger.