" ലൂയിസ് " ഡബ്ബിംഗ് പുരോഗമിക്കുന്നു.


ഇന്ദ്രൻസ് നായകനാക്കി ഷാബു ഉസ്മാൻ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "  ലൂയിസ് " . 

തിരക്കഥാകൃത്ത് മനുഗോപാൽ കോന്നി, നിർമ്മാതാവ് റ്റിറ്റി കൊട്ടുപള്ളിൽ കോന്നി, മറ്റ് അണിയറ പ്രവർത്തകരും ചിത്രംഉടൻതന്നെതീയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

" കോവിഡ് കാലത്തെ  ഓൺലൈൻ വിദ്യാഭ്യാസവും നമ്മുടെ കുട്ടികൾക്ക് ഉണ്ടായ മാനസികപിരിമുറക്കങ്ങളുമാണ് " ലൂയിസ് " സിനിമയുടെ പ്രമേയം.  

ഇന്ദ്രസിനൊപ്പം മനോജ് കെ. ജയൻ ,ലെന , സായികുമാർ, ജോയി മാത്യു , സ്മിനു സിജോ, അശോകൻ, മീനാക്ഷി ,അജിത് കൂത്താട്ടുകുളം ,രാജേഷ് പറവൂർ ,രോഹിത്ത് ,ശശാങ്കൻ, കലാഭവൻ നവാസ് ,അസീസ്, ജോബി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം  ആനന്ദ് കൃഷ്ണയും ,സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ എന്നിവരും, ഗാനരചന മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി എന്നിവരും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും , പശ്ചാത്തല സംഗീതം ജാസി ഗിഫ്റ്റും, കലാസംവിധാനം  സജി മുണ്ടയാടും ,മേക്കപ്പ്  പട്ടണം ഷായും , വസ്ത്രാലങ്കാരം രവി കുമാരപുരവും , ത്രിൽസ്  ജാക്കി ജോൺസൺനും ,  കോറിയോഗ്രാഫി  ജയും , സ്റ്റിൽ സജി തിരുവല്ലയും  ,ഡിസൈൻ  എസ്.കെ.ഡി കണ്ണനുമാണ്  അണിയറ പ്രവർത്തകർ.

ഷിബു ഗംഗാധരൻ അസോസിയേറ്റ് ഡയറ്കടറും, ഹസ്മീർ നേമം പ്രൊഡക്ഷൻ കൺട്രോളറുമാണ് .നിത്യ മാമ്മൻ ,ജാസി ഗിഫ്റ്റ്, ശ്രേയ തുടങ്ങിയവരാണ് ഗാനങ്ങൾ 
ആലപിച്ചിരിക്കുന്നത്. 

പത്തനംതിട്ട ജില്ലയിലെ കോന്നി ഉൾപ്പടെയുള്ള പ്രദേശങ്ങൾ, ഗോവ,വാഗമൺ,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഡബിംഗ് ജോലികൾ പുരോഗമിക്കുന്നു

സലിം പി. ചാക്കോ .
cpK desK .
www.cinemaprekshakakoottayma.com
 
 

No comments:

Powered by Blogger.