നിഷാ സാരംഗിന് മികച്ച സ്വഭാവനടിയ്ക്കുള്ള ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്ക്കാരം.


" പ്രകാശൻ  പറക്കട്ടെ " എന്ന ചിത്രത്തിലെ ലത എന്ന  സാധാരണ വീട്ടമ്മയെ വളരെ
പക്വതയോടെ അഭിനയിച്ചതിനാണ് നല്ല  
സ്വഭാവ നടിക്കുള്ള ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം നിഷാ സാരംഗിനെ തേടിയെത്തിയത്.അത്രത്തോളം സ്വീകാര്യത ആയിരുന്നു ആ കഥാപാത്രത്തിന്പ്രേക്ഷകർക്കിടയിൽ ഉണ്ടായത്. 

നിഷ സാരംഗ് എന്ന നടി  ഫ്ലവേഴ്സ് ചാനലിലെ " ഉപ്പും മുളകും " എന്ന പരിപാടിയിലെ നീലു എന്നകഥാപാത്രത്തിലൂടെ  പ്രേക്ഷക ശ്രദ്ധ നേടിയത്. 
ചാനലുകളിലും  ബിഗ് സ്ക്രീനിലും എല്ലാം ഒരേ പോലെ  തന്റെ കഴിവ് തെളിയിച്ച് നിഷ സാരംഗ് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന വേളയിലാണ് ഈ പുരസ്ക്കാരത്തിന്  അർഹയാക്കിയത്. 

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ എല്ലാ അനുമോദനങ്ങളും നിഷാ സാരംഗിന്  നേരുന്നു. 

സലിം പി. ചാക്കോ.
cpK desK.

No comments:

Powered by Blogger.