ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന " മേ ഹൂം മൂസ " യുടെ ഡബ്ബിങ് ജോലികൾ തുടങ്ങിയെന്ന് : സുരേഷ്ഗോപി.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന "  മേ ഹൂം മൂസ " യുടെ ഡബ്ബിങ് ജോലികൾ തുടങ്ങിയെന്ന് സുരേഷ്ഗോപി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. 
സംവിധായകൻ ജിബു ജേക്കബിൻ്റെനേതൃത്വത്തിലാണ് ഡബ്ബിംഗ്  ജോലികൾ നടക്കുന്നത്. 

വാഗ അതിർത്തി അടക്കം ഇന്ത്യയിലെവിവിധപ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് " മേ ഹൂം മൂസ ". മലപ്പുറംകാരനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തിൽ 1998 മുതൽ 2018 വരെയുള്ള കാഘട്ടമാണ്അവതരിപ്പിക്കുന്നത്. 

റുബീഷ് റെയ്ൻ  കഥ, തിരക്കഥ, സംഭാഷണവും ഛായാഗ്രഹണം വിഷ്ണുനാരായണനും,സംഗീതം ശ്രീനാഥ് ശിവശങ്കരനും നിർവ്വഹിക്കുന്നു. തോമസ് തിരുവല്ല പ്രൊഡക്ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. 

സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. " എല്ലാം ശരിയാകും " എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രമാണിത്.

സെപ്റ്റംബർ മുപ്പതിന്  ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ " മേ ഹൂം മൂസ "  റിലീസ് ചെയ്യുമന്ന്  നിർമ്മാതാവ് തോമസ് തിരുവല്ല അറിയിച്ചു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.